SWISS-TOWER 24/07/2023

ഇത്തിരിക്കുഞ്ഞന്‍ അണ്ണാന്‍മാരില്‍ രക്തദാഹികളും? താഴ്ന്ന മരക്കൊമ്പുകളില്‍ പതുങ്ങിയിരുന്ന് മൃഗങ്ങളുടെ മേല്‍ ചാടി വീഴും, ഇരകളെ കൊന്ന ശേഷം കരളും ഹൃദയവുമെല്ലാം ഭക്ഷിക്കും; രക്തം കുടിക്കുന്ന ഈ അണ്ണാന്മാരെ സൂക്ഷിക്കണം

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജക്കാര്‍ത്ത: (www.kvartha.com 18.02.2020) ബോര്‍ണിയോ ദ്വീപില്‍ മാത്രമാണ് രക്തം ഊറ്റിക്കുടിക്കുന്ന അണ്ണാറക്കണ്ണന്‍ ഭീകരരെ കാണാനാകുക. 'ടഫ്റ്റഡ് ഗ്രൗണ്ട് സ്‌ക്വിറല്‍' എന്ന ഈ അണ്ണാന്‍മാര്‍ ' വാമ്പയര്‍ സ്‌ക്വിറല്‍' എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. ശരീരത്തിന്റെ വലിപ്പവുമായി താരതമ്യം ചെയ്താല്‍ ലോകത്തെ ഏറ്റവും വലിയ വാലുള്ള സസ്തനി ഇവരാണ്.

ഇത്തിരിക്കുഞ്ഞന്‍ അണ്ണാന്‍മാരില്‍ രക്തദാഹികളും? താഴ്ന്ന മരക്കൊമ്പുകളില്‍ പതുങ്ങിയിരുന്ന് മൃഗങ്ങളുടെ മേല്‍ ചാടി വീഴും, ഇരകളെ കൊന്ന ശേഷം കരളും ഹൃദയവുമെല്ലാം ഭക്ഷിക്കും; രക്തം കുടിക്കുന്ന ഈ അണ്ണാന്മാരെ സൂക്ഷിക്കണം

തന്റെ ശരീരത്തേക്കാള്‍ 30 ശതമാനം വലിപ്പമുള്ള രോമാവൃതമായ വാലാണ് വാമ്പയര്‍ അണ്ണാനുള്ളത്. തങ്ങളുടെ കുഞ്ഞു ശരീരത്തെ മൂടുന്ന പുതപ്പായി വാമ്പയര്‍ അണ്ണാന്‍മാര്‍ ഈ വാലിനെ ഉപയോഗിക്കാറുണ്ട്. ഇന്നും ശാസ്ത്രലോകത്തിന് പിടികൊടുക്കാത്ത ജീവികളില്‍ ഒന്നാണ് വാമ്പയര്‍ അണ്ണാന്‍. സെക്കന്റുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ഒരു വീഡിയോയും വിരലിലെണ്ണാവുന്ന ചില ഫോട്ടോകളും മാത്രമേ ഗവേഷകര്‍ക്ക് ഇവയുടേതായി ലഭിച്ചിട്ടുള്ളു. ബാക്കി വിവരങ്ങള്‍ ബോര്‍ണിയോയിലെ ദായക് ഗോത്രവര്‍ഗക്കാര്‍ക്ക് മാത്രമാണ് അറിയാവുന്നത്. വാമ്പയര്‍ അണ്ണാന്‍മാര്‍ വളരെ അക്രമണകാരികളാണത്രെ.

ഇത്തിരിക്കുഞ്ഞന്‍ അണ്ണാന്‍മാരില്‍ രക്തദാഹികളും? താഴ്ന്ന മരക്കൊമ്പുകളില്‍ പതുങ്ങിയിരുന്ന് മൃഗങ്ങളുടെ മേല്‍ ചാടി വീഴും, ഇരകളെ കൊന്ന ശേഷം കരളും ഹൃദയവുമെല്ലാം ഭക്ഷിക്കും; രക്തം കുടിക്കുന്ന ഈ അണ്ണാന്മാരെ സൂക്ഷിക്കണം

കാട്ടിലെ താഴ്ന്ന മരക്കൊമ്പുകളില്‍ പതുങ്ങി ഇരുന്ന് ഇവ മൃഗങ്ങളുടെ നേരെ ചാടി വീഴുമെന്നും ശേഷം ഇരയെ കടിച്ച് മുറിച്ച് ചോര ഊറ്റിക്കുടിക്കുമെന്നും പറയപ്പെടുന്നു. രക്തം ഊറ്റിക്കുടിക്കുന്നതിനിടെ തളര്‍ന്നു വീഴുന്ന ജീവികളുടെ ശരീരം കരണ്ട് തിന്നാനും ഇക്കൂട്ടര്‍ക്ക് മടിയില്ലാത്രെ. മാനാണ് വാമ്പയര്‍ അണ്ണാന്റെ സ്ഥിരം ഇര. മാനിനെ കൊന്ന ശേഷം ഇതിന്റെ ഉദരത്തിനുള്‍വശവും കരളും ഹൃദയവുമെല്ലാം വാമ്പയര്‍ അണ്ണാന്‍ ആഹാരമാക്കുമെന്നും പറയുന്നു.

ഇത്തിരിക്കുഞ്ഞന്‍ അണ്ണാന്‍മാരില്‍ രക്തദാഹികളും? താഴ്ന്ന മരക്കൊമ്പുകളില്‍ പതുങ്ങിയിരുന്ന് മൃഗങ്ങളുടെ മേല്‍ ചാടി വീഴും, ഇരകളെ കൊന്ന ശേഷം കരളും ഹൃദയവുമെല്ലാം ഭക്ഷിക്കും; രക്തം കുടിക്കുന്ന ഈ അണ്ണാന്മാരെ സൂക്ഷിക്കണം

ഇരയുടെ കഴുത്തിലെ ഞരമ്പാണ് ഇക്കൂട്ടര്‍ കടിച്ചു മുറിക്കുന്നത്. എന്നാല്‍ ഈ കഥകളില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല. വാലൊക്കെ വലുതാണെങ്കിലും ഈ കുഞ്ഞന്‍ ജീവി ഇത്രയും ക്രൂരനാകാന്‍ വഴിയില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. സാധാരണ അണ്ണാന്‍മാരില്‍ നിന്നും വ്യത്യസ്ഥമാണ് ഇക്കൂട്ടരുടെ ശരീരഘടന. കാഠിന്യമേറിയ പല്ലുകളും വാമ്പയര്‍ അണ്ണാന്റെ പ്രത്യേകതയാണ്.

Keywords:  News, World, Indonesia, Animals, Video, Squirrel, Tail, Food, Vampire Squirrel which Attacks and Kills Deer
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia