Found Dead | സഊദിയില്‍ യുപി സ്വദേശിയെ ഓടിച്ചിരുന്ന ട്രകിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Dec 13, 2023, 16:44 IST
ജുബൈല്‍: (KVARTHA) യുപി സ്വദേശിയെ ഓടിച്ചിരുന്ന ട്രകിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി ആകിബ് സര്‍ഫറാജി (27) യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബുഹൈദരിയ ഹൈവേയുടെ അരികിലായി കിടന്നിരുന്ന ട്രകിന് സമീപത്തുള്ള കംപനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം ആദ്യം കാണുന്നത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ഒരു ട്രാന്‍സ്പോര്‍ട് കംപനിയില്‍ ഹെവി ട്രക് ഡ്രൈവര്‍ ആയിരുന്നു ആകിബ്. ഔദ്യോഗിക നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: സര്‍ഫറാജ്, മാതാവ്: റുക്സാന.
Keywords: Uttar Pradesh native found dead inside truck, Saudi Arabia, News, Found Dead, UP Native, Postmortem, Report, Truck Driver, Dead Body, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.