വളര്‍ത്തു നായയുടെ ഭാവി ഭദ്രതയ്ക്ക് വീട്ടമ്മ എഴുതിവെച്ചത് ആറുകോടി രൂപ
Jan 21, 2015, 10:44 IST
ന്യൂയോര്‍ക്ക്: (www.kvartha.com 21.01.2015) അമേരിക്കയിലെ അറുപതുകാരിയായ വീട്ടമ്മ തന്റെ സമ്പാദ്യം മുഴുവനും വളര്‍ത്തു നായയ്ക്ക് നല്‍കി മാതൃക കാട്ടി. നായയോടുള്ള അമിത വാത്സല്യമാണ് വീട്ടമ്മയെ ഇതിനു പ്രേരിപ്പിച്ചത്. ന്യൂയോര്‍ക്ക് സ്വദേശിനിയായ റോസ് ആന്‍ ബോളാസ്‌നിയാണ് തന്റെ ആറു കോടിരൂപയോളംവരുന്ന സ്വത്ത് വളര്‍ത്തുനായയായ ബെല്ലമിയക്ക് നല്‍കിയത്.
തനിക്ക് തന്റെ മക്കളോടുള്ളതിനേക്കാള്‍ സ്‌നേഹം ബെല്ല മിയയോടുണ്ടെന്നാണ് റോസ് പറയുന്നത്. താന്‍ വളരെ പരിഗണനയോടും സ്‌നേഹത്തോടും കൂടിയാണ് ബെല്ലമിയയെ വളര്‍ത്തുന്നത്. തന്റെ കാലശേഷവും അവള്‍ക്ക് ആഡംബര ജീവിതം ലഭ്യമാകുന്നതിനുവേണ്ടിയാണ് ആറുകോടിരൂപ അവളുടെ പേരില്‍ എഴുതിവെച്ചതെന്നും റോസ് പറയുന്നു.
എന്നാല്‍ മാതാവ് തങ്ങളെ അവഗണിച്ച് സ്വത്തുക്കള്‍ വളര്‍ത്തുനായയ്ക്ക് നല്‍കിയതില്‍ മക്കളായ ലൂയിസ്(38)നും റോബര്‍ട്ടിനും(32) യാതൊരു പരിഭവവുമില്ല. പ്രായമായ തങ്ങളുടെ മാതാപിതാക്കള്‍ക്ക് നായ എത്രമാത്രം സന്തോഷം നല്‍കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. അത് മറ്റെന്തിനേക്കാളും വലുതാണെന്നും ഇവര്‍ പറയുന്നു.
അതേസമയം തന്റെ മക്കള്‍ക്ക് പണത്തിന്റെ ആവശ്യമില്ലെന്നും അവര്‍ക്ക് തങ്ങളെ മനസിലാകുമെന്നുമാണ് റോസ് ആന്‍ ബോളാസ്‌നിയും ഭര്‍ത്താവും പറയുന്നത്. ആറുകോടി സമ്പാദ്യത്തിനുടമയായ റോസിന്റെ നായക്കുട്ടി ബെല്ലമിയയും സാധാരണക്കാരിയല്ല.
അമേരിക്കയില്‍ നടന്ന നിരവധി നായകളുടെ ഫാഷന്‍ ഷോ മത്സരത്തില്‍ പങ്കെടുത്ത്
സമ്മാനങ്ങളും പ്രശസ്തിയും വാരിക്കൂട്ടിയവളാണ് ബെല്ലമിയ. മാത്രമല്ല 2013ലും 2014ലും ന്യൂയോര്‍ക്ക് പെറ്റ് ഫാഷന്‍ ഷോയില്‍ ഒന്നാം സ്ഥാനം നേടുന്ന ആദ്യ നായ എന്ന റെക്കോര്‍ഡും ബെല്ലമിയയ്ക്ക് സ്വന്തമാണ്. ഏറ്റവും സുന്ദരിയായ നായക്കുട്ടിക്ക് നല്‍കുന്ന പപ്പി പ്രോം അവാര്‍ഡും 2014ല്‍ ബെല്ലമിയയ്ക്ക് ലഭിച്ചിരുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പള്ളിയിലേക്കെന്ന് പറഞ്ഞു പോയ ഗൃഹനാഥനെ കാണാതായി
Keywords: US woman leaves million-dollar fortune to pet dog, New York, America, House Wife, Children, Parents, World.
തനിക്ക് തന്റെ മക്കളോടുള്ളതിനേക്കാള്‍ സ്‌നേഹം ബെല്ല മിയയോടുണ്ടെന്നാണ് റോസ് പറയുന്നത്. താന്‍ വളരെ പരിഗണനയോടും സ്‌നേഹത്തോടും കൂടിയാണ് ബെല്ലമിയയെ വളര്‍ത്തുന്നത്. തന്റെ കാലശേഷവും അവള്‍ക്ക് ആഡംബര ജീവിതം ലഭ്യമാകുന്നതിനുവേണ്ടിയാണ് ആറുകോടിരൂപ അവളുടെ പേരില്‍ എഴുതിവെച്ചതെന്നും റോസ് പറയുന്നു.
എന്നാല്‍ മാതാവ് തങ്ങളെ അവഗണിച്ച് സ്വത്തുക്കള്‍ വളര്‍ത്തുനായയ്ക്ക് നല്‍കിയതില്‍ മക്കളായ ലൂയിസ്(38)നും റോബര്‍ട്ടിനും(32) യാതൊരു പരിഭവവുമില്ല. പ്രായമായ തങ്ങളുടെ മാതാപിതാക്കള്‍ക്ക് നായ എത്രമാത്രം സന്തോഷം നല്‍കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. അത് മറ്റെന്തിനേക്കാളും വലുതാണെന്നും ഇവര്‍ പറയുന്നു.
അതേസമയം തന്റെ മക്കള്‍ക്ക് പണത്തിന്റെ ആവശ്യമില്ലെന്നും അവര്‍ക്ക് തങ്ങളെ മനസിലാകുമെന്നുമാണ് റോസ് ആന്‍ ബോളാസ്‌നിയും ഭര്‍ത്താവും പറയുന്നത്. ആറുകോടി സമ്പാദ്യത്തിനുടമയായ റോസിന്റെ നായക്കുട്ടി ബെല്ലമിയയും സാധാരണക്കാരിയല്ല.
അമേരിക്കയില്‍ നടന്ന നിരവധി നായകളുടെ ഫാഷന്‍ ഷോ മത്സരത്തില്‍ പങ്കെടുത്ത്
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പള്ളിയിലേക്കെന്ന് പറഞ്ഞു പോയ ഗൃഹനാഥനെ കാണാതായി
Keywords: US woman leaves million-dollar fortune to pet dog, New York, America, House Wife, Children, Parents, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.