എച്ച്-1ബി വിസകള്‍ താല്‍ക്കാലികമായി നിരോധിക്കാന്‍ യു എസ്, തൊഴിലില്ലായ്മ പരിഹരിക്കാനെന്ന് വിശദീകരണം
May 9, 2020, 15:05 IST
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com 09.05.2020) തൊഴിലാവശ്യങ്ങള്‍ക്കായി അനുവദിക്കുന്ന എച്ച്-1ബി വിസകള്‍ പോലുള്ളവയ്ക്ക് താല്‍ക്കാലികമായി നിര്‍ത്തലാക്കാന്‍ യു.എസ് നീക്കമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നടക്കമുള്ള ഉയര്‍ന്ന തൊഴില്‍ വിദഗ്ധരുടെ സ്വപ്നമായ എച്ച്വണ് ബി വിസ ഉള്‍പ്പെടെയുള്ള തൊഴിലധിഷ്ടിത, വിദ്യാര്‍ഥി വിസകൾക്കാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തുന്നത്. കൊറോണയെത്തുടർന്നുള്ള തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും പ്രസിഡണ്ടിന്റെ ഇമിഗ്രേഷന്‍ ഉപദേശകര്‍ പുതിയ ഉത്തരവിറക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന് "വാള് സ്ട്രീറ്റ് ജേണല്‍" റിപ്പോര്‍ട്ട് ചെയ്തു.
തൊഴിലില്ലായ്മ നിരക്ക് സാധാരണ നിലയിലാകുന്നതു വരെയോ അതുമല്ലെങ്കിൽ ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കോ എച്ച്വണ് ബി വിസകള്‍ നിര്‍ത്തിവെക്കാനാണ് ഇപ്പോഴത്തെ ധാരണ.
യു എസ് പൗരന്മാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 60 ദിവസത്തേക്ക് പുതിയ കുടിയേറ്റക്കാരെ താല്‍ക്കാലികമായി വിലക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ ഒപ്പുവെച്ചിരുന്നു. ഇന്ത്യയിലെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഐടി പ്രൊഫഷണലുകള്‍ക്ക് യുഎസ്സിലേക്കുള്ള മാറ്റത്തിന് സഹായകമാകുന്ന വിസയാണ് എച്ച്-1ബി എന്നതിനാല്‍ ഈ നിരോധനനീക്കം ഇന്ത്യയെ സാരമായി ബാധിക്കും. എച്ച്-1ബി വിസകള്‍ രാജ്യത്തെ വിദഗ്ധ ഐടി തൊഴിലാളികളുടെ പ്രധാനമായ ആശ്രയ കേന്ദ്രങ്ങളിലൊന്നാണ്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ വിസയെ ഏറെ ആശ്രയിക്കുന്നുണ്ട്. നിലവില്‍ അഞ്ചു ലക്ഷത്തോളം ഉയര്‍ന്ന ബിരുദമുള്ളവര്‍ എച്ച്വണ് ബി വിസയില്‍ യു.എസില്‍ ജോലി ചെയ്യുന്നുണ്ട്. യുഎസിൽ 33 ദശലക്ഷത്തോളം അമേരിക്കക്കാര്‍ക്ക് കൊറോണ വൈറസ് മഹാമാരി കാരണം തൊഴില്‍ നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Summary: US to temporarily ban work-based visas like H-1B as unemployment levels peak: Report

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.