Teen Died | 'സ്‌പൈസി ചിപ് വെല്ലുവിളിയില്‍' പങ്കെടുത്ത് വൈറലാവാന്‍ ശ്രമിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു; മണിക്കൂറുകള്‍ക്കുള്ളില്‍ 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

 


ന്യൂയോര്‍ക്: (KVARTHA) കൂട്ടുകാരോടൊപ്പം ചേരുമ്പോള്‍ കുട്ടികള്‍ വെല്ലുവിളികളും തമാശകളും കാര്യമായി ഏറ്റെടുക്കുകയും അത് ജീവന് തന്നെ ഭീഷണിയായി മാറുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ 'സ്‌പൈസി ചിപ് വെല്ലുവിളിയില്‍' പങ്കെടുത്ത് വൈറലാവാന്‍ ശ്രമിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ കൗമാരക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. യുഎസിലെ മസാച്യുസെറ്റ്സില്‍ ഹാരിസ് വോലോബ എന്ന 14 കാരനാണ് ദാരുണ മരണം സംഭവിച്ചത്.

കഴിഞ്ഞ സെപ്തംബറിലാണ് സംഭവം ഉണ്ടായത്. ടിക് ടോകില്‍ വൈറലാവാനാണ് ഹാരിസ് വോലോബ ചലന്‍ജില്‍ പങ്കെടുത്തത്. ഹാരിസ് സ്‌കൂളില്‍വെച്ച് എരിവുള്ള 'പാക്വി ചിപ്' എന്ന സ്‌നാക്‌സ് അമിതമായി കഴിക്കുകയും അതിന് ശേഷം പെട്ടെന്ന് വയറുവേദന ഉണ്ടായെന്നും അമ്മ വ്യക്തമാക്കിയിരുന്നു. കുട്ടിയെ സ്‌കൂളില്‍ നിന്ന് വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് ബാസ്‌കറ്റ്ബോള്‍ കളിയ്ക്കാനായി പോകുമ്പോള്‍ ബോധരഹിതനാവുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് മരണകാരണം പുറത്തുവരുന്നത്. പോസ്റ്റുമോര്‍ടം റിപോര്‍ട് പ്രകാരം ക്യാപ്സൈസിന്‍ എന്ന മുളക്‌പൊടി അമിതമായി ശരീരത്തില്‍ എത്തിയതാണ് ഹൃദയ സ്തംഭനത്തിന് കാരണമെന്നാണ് വ്യക്തമാവുന്നത്. കുട്ടിക്ക് ഹൃദയ സംബന്ധമായ മറ്റൊരു രോഗവും ഉണ്ടായിരുന്നതിനാല്‍ ഇതും ഗുരുതരാവസ്ഥയ്ക്ക് കാരണമായെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Teen Died | 'സ്‌പൈസി ചിപ് വെല്ലുവിളിയില്‍' പങ്കെടുത്ത് വൈറലാവാന്‍ ശ്രമിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു; മണിക്കൂറുകള്‍ക്കുള്ളില്‍ 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

മുതിര്‍ന്നവര്‍ മാത്രമേ പാക്വി ചിപ് കഴിക്കാവൂവെന്നും ഇത് കഴിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നും കംപനി തന്നെ അതിന്റെ വെബ്സൈറ്റില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആളുകള്‍ക്ക് ശ്വാസതടസ്സം, ബോധക്ഷയം അല്ലെങ്കില്‍ നീണ്ടുനില്‍ക്കുന്ന ഛര്‍ദി എന്നിവ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടണമെന്നും നിര്‍ദേശിക്കുന്നുണ്ട്. അതേസമയം, വില്‍ക്കാനായി എത്തിച്ചിരുന്ന പാക്വി ഉല്‍പന്നം സംഭവത്തിന് ശേഷം നിര്‍മാതാക്കള്‍ കടകളില്‍നിന്ന് പിന്‍വലിച്ചു.

Keywords: News, World, Social-Media, New York News, United States, Teen Died, Teenager, Cardiac Arrest, Social media, Challenge, Tortilla Chip, Autopsy Report, Capsaicin, Chilly, US Teen Takes Part In 'Spicy Chip Challenge', Dies Of Cardiac Arrest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia