Swimmer Rescued By Coach | നീന്തല്‍ മത്സരത്തിനിടെ പൂളില്‍ ബോധരഹിതയായി മരണത്തെ മുഖാമുഖം കണ്ട യു എസ് താരത്തിന് രക്ഷയായത് പരിശീലകയുടെ അവസരോചിതമായ ഇടപെടല്‍

 


ബുദാപെസ്റ്റ്: (www.kvartha.com) നീന്തല്‍ മത്സരത്തിനിടെ പൂളില്‍ ബോധരഹിതയായി മരണത്തെ മുഖാമുഖം കണ്ട യു എസ് താരത്തിന് രക്ഷയായത് പരിശീലകയുടെ അവസരോചിതമായ ഇടപെടല്‍. ഹംഗറിയിലെ ബുദാപെസ്റ്റില്‍ നടക്കുന്ന 2022 ഫിന വേള്‍ഡ് അക്വാറ്റിക്സ് ചാംപ്യന്‍ഷിപിന്റെ ബുധനാഴ്ച നടന്ന ഫൈനല്‍ മത്സരത്തിനിടെയാണ് സംഭവം.

Swimmer Rescued By Coach | നീന്തല്‍ മത്സരത്തിനിടെ പൂളില്‍ ബോധരഹിതയായി മരണത്തെ മുഖാമുഖം കണ്ട യു എസ് താരത്തിന് രക്ഷയായത് പരിശീലകയുടെ അവസരോചിതമായ ഇടപെടല്‍

മത്സരത്തിനിടെ യു എസ് നീന്തല്‍ താരം അനിറ്റ അല്‍വാരസ് ബോധരഹിതയായി പൂളിന്റെ ആഴങ്ങളിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ അപകടം മണത്ത അനിറ്റയുടെ പരിശീലകയായ ആന്ദ്രേ ഫ്യുവെന്റസ് ഉടന്‍ തന്നെ പൂളിലേക്ക് എടുത്ത് ചാടുതാരെ ത്ത രക്ഷപ്പെടുത്തുകയായിരുന്നു.

അല്‍വാരസിനെ ഉടന്‍ തന്നെ അടുത്തുള്ള മെഡികല്‍ സെന്ററിലേക്ക് മാറ്റി. എന്നാല്‍ താരത്തിന് കുഴപ്പമൊന്നുമില്ലെന്നും ഹൃദയമിടിപ്പും ഓക്സിജന്റെ അളവും രക്തസമ്മര്‍ദവുമെല്ലാം സാധാരണ നിലയിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവത്തെ കുറിച്ച് പരിശീലക ആന്ദ്രേ ഫ്യുവെന്റസ് പറയുന്നത്:

'അവള്‍ മുങ്ങുന്നത് കണ്ടപ്പോള്‍ ഞാന്‍ രക്ഷാപ്രവര്‍ത്തകരെ നോക്കി. അവരും ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു. പിന്നെ മറ്റൊന്നുമാലോചിക്കാതെ പൂളിലേക്ക് എടുത്തുചാടി അല്‍വാരസിനെ രക്ഷപ്പെടുത്തുകയായിരുന്നു. നല്ല ഭാരമുണ്ടായിരുന്നതിനാല്‍ അവളെ വെള്ളത്തിന് മുകളിലേക്ക് കൊണ്ടുവരുന്നത് അത്ര എളുപ്പമായിരുന്നില്ല.

എന്നാല്‍ വെള്ളത്തിന് മുകളിലെത്തിച്ചപ്പോള്‍ഴേക്കും അവള്‍ക്ക് ശ്വാസമുണ്ടായിരുന്നില്ല. അതോടെ ഭയപ്പെട്ടു. ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതിനാല്‍ അവള്‍ക്ക് ശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വെള്ളം ഛര്‍ദിച്ച് കളഞ്ഞതോടെ ആശ്വാസമായി.'

Keywords: US Swimmer Rescued By Coach After Fainting In Pool In World Championships, New York, News, Hospital, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia