ധനകാര്യ ബില്‍ പാസായില്ല; മൂന്നാഴ്ചയ്ക്കിടെ യു എസില്‍ വീണ്ടും സാമ്പത്തിക മാന്ദ്യം, വില്ലനായത് റാന്‍ഡ് പോള്‍

 


ADVERTISEMENT

വാഷിങ്ടന്‍: (www.kvartha.com 09.02.2018) ധനകാര്യ ബില്‍ പാസാകാത്തതിനെ തുടര്‍ന്നു യുഎസില്‍ വീണ്ടും സാമ്പത്തിക മാന്ദ്യം. മൂന്നാഴ്ചയ്ക്കിടെ യുഎസില്‍ ഉടലെടുത്തിരിക്കുന്ന രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയാണിത്. കോണ്‍ഗ്രസിലെ ഒരേയൊരു സെനറ്ററിന്റെ എതിര്‍പ്പാണു ഇത്തവണ പ്രതിസന്ധിയുണ്ടാകാന്‍ കാരണം. ബില്‍ പാസാക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ജനുവരിയിലും ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭിച്ചിരുന്നു.

റിപ്പബ്ലിക്കന്‍ സെനറ്ററായ റാന്‍ഡ് പോളാണ് ഇത്തവണ ബില്ലിനെ എതിര്‍ത്തു രംഗത്തെത്തിയത്. ട്രംപ് സര്‍ക്കാരിന്റെ കുടിയേറ്റ നയത്തില്‍ പ്രതിഷേധിച്ചു ജനുവരിയില്‍ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റില്‍ സാമ്പത്തിക ബില്ലിനെതിരെ വോട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നു ദിവസം പണമില്ലാതെ സര്‍ക്കാരിന് പ്രവര്‍ത്തിക്കേണ്ടി വന്നു. കുട്ടികളായിരിക്കുമ്പോള്‍ യുഎസിലേക്കു കുടിയേറിയ ഏഴുലക്ഷത്തിലേറെ പേര്‍ക്കു നല്‍കിയ താല്‍ക്കാലിക നിയമസാധുത ട്രംപ് ഭരണകൂടം പിന്‍വലിച്ചതാണു ഡെമോക്രാറ്റുകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

ധനകാര്യ ബില്‍ പാസായില്ല; മൂന്നാഴ്ചയ്ക്കിടെ യു എസില്‍ വീണ്ടും സാമ്പത്തിക മാന്ദ്യം, വില്ലനായത് റാന്‍ഡ് പോള്‍

പ്രതിസന്ധിയെ തുടര്‍ന്ന് വൈറ്റ് ഹൗസിലെ 1700 ജീവനക്കാരില്‍ 1056 പേര്‍ക്കു നിര്‍ബന്ധിത അവധിയെടുക്കേണ്ടിവന്നു. 13 ലക്ഷം സൈനികര്‍ക്ക് പതിവുപോലെ ജോലി തുടരണമെങ്കിലും ഇവര്‍ക്ക് ശമ്പളമുണ്ടാകില്ല. ദേശീയ പാര്‍ക്കുകള്‍, മ്യൂസിയം തുടങ്ങിയവ അടഞ്ഞു കിടക്കും. എന്നാല്‍ സാമൂഹിക സുരക്ഷ, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, ഗതാഗത സുരക്ഷ, തപാല്‍ തുടങ്ങിയവ പ്രവര്‍ത്തിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Washington, World, News, Protest, US Shutdown, Second In 3 Weeks, Begins As Budget Bill Faces Delay.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia