SWISS-TOWER 24/07/2023

US | 'നിയമവാഴ്ചയും ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തോടുള്ള ബഹുമാനവുമാണ് ജനാധിപത്യ രാജ്യത്തിന്റെ അടിസ്ഥാന ശിലകള്‍; ഇന്‍ഡ്യന്‍ കോടതിയില്‍ രാഹുല്‍ ഗാന്ധിയുടെ കേസ് നിരീക്ഷിച്ച് വരുന്നു'; രാഹുല്‍ ഗാന്ധി എംപിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതികരണവുമായി അമേരിക

 


ADVERTISEMENT



വാഷിങ്ടന്‍: (www.kvartha.com) രാഹുല്‍ ഗാന്ധി എംപിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതികരണവുമായി അമേരിക. വിഷയം നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റിന്റെ മുഖ്യ ഉപ വക്താവ് വേദാന്ത് പടേല്‍ അറിയിച്ചു. 

നിയമവാഴ്ചയും ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തോടുള്ള ബഹുമാനവുമാണ് ഏതൊരു രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍. ജനാധിപത്യ തത്വങ്ങളിലും അഭിപ്രായ സ്വാതന്ത്ര്യം ഉള്‍പെടെയുള്ള മനുഷ്യാവകാശ സംരക്ഷണത്തിലും ഇന്‍ഡ്യയുമായി പ്രവര്‍ത്തിക്കാന്‍ വാഷിങ്ടന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Aster mims 04/11/2022

അഭിപ്രായസ്വാതന്ത്ര്യത്തോടൊപ്പം ജനാധിപത്യ മൂല്യങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധത ഇന്‍ഡ്യന്‍ സര്‍കാരുമായി പങ്കുവെക്കുന്നുണ്ടെന്നും പടേല്‍ പ്രതികരിച്ചു. ഇന്‍ഡ്യന്‍ കോടതിയില്‍ രാഹുല്‍ ഗാന്ധിയുടെ കേസ് നിരീക്ഷിച്ചു വരികയാണെന്നും രാഹുല്‍ ഗാന്ധിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി വേദാന്ത് പടേല്‍ പറഞ്ഞു.

ഇന്‍ഡ്യയുമായോ രാഹുല്‍ ഗാന്ധിയുമായോ യുഎസ് ചര്‍ച നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന്, രാഹുല്‍ ഗാന്ധിയുടെ കേസില്‍ പ്രത്യേക ഇടപെടല്‍ നടത്തുമെന്നല്ല ഇതിനര്‍ഥമെന്ന് അദ്ദേഹം തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് മറുപടി പറഞ്ഞു.

US | 'നിയമവാഴ്ചയും ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തോടുള്ള ബഹുമാനവുമാണ് ജനാധിപത്യ രാജ്യത്തിന്റെ അടിസ്ഥാന ശിലകള്‍; ഇന്‍ഡ്യന്‍ കോടതിയില്‍ രാഹുല്‍ ഗാന്ധിയുടെ കേസ് നിരീക്ഷിച്ച് വരുന്നു'; രാഹുല്‍ ഗാന്ധി എംപിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതികരണവുമായി അമേരിക


2019ലെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ 'എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരുണ്ടല്ലോ' എന്ന രാഹുലിന്റെ  പരാമര്‍ശത്തിന് സൂറത് കോടതി മാര്‍ച് 23-ന് ഗാന്ധിയെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട തീയതി മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഒരു ദിവസത്തിന് ശേഷം അദ്ദേഹം ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടു. 2019-ല്‍ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ 'മോദി കുടുംബപ്പേര്' സംബന്ധിച്ച പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മാനനഷ്ടക്കേസില്‍ സൂറത് കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് സംഭവവികാസം. കേസില്‍ ശിക്ഷിക്കപ്പെട്ട തീയതി മുതല്‍ ഒരു ദിവസത്തിനുശേഷം ലോക്‌സഭയില്‍ നിന്ന് അദ്ദേഹം അയോഗ്യനാക്കപ്പെട്ടു.

ഇതിനിടെ, രാഹുലിനെതിരായ സൂറത് കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുജറാതിലെ സെഷന്‍സ് കോടതിയില്‍ ഈയാഴ്ച അപീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

Keywords:  News, World, Top-Headlines, USA, America, Washington, Rahul Gandhi, Press meet, Media, Trending, Politics, Case, US Says Monitoring Rahul Gandhi's Case In Indian Courts, Invokes Democratic Values, Freedom Of Expression
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia