Vivek Ramaswamy | എങ്ങനെയാണ് ഒരു ഹിന്ദുവിന് അമേരിക്കയിൽ പ്രസിഡന്റാകാൻ കഴിയുക? സ്ഥാനാർഥി വിവേക് ​​രാമസ്വാമിയുടെ മറുപടി വൈറൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


വാഷിംഗ്ടൺ: (KVARTHA) അടുത്ത വർഷം അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എല്ലാ സ്ഥാനാർഥികളും ഇതിനകം തന്നെ പ്രചാരണത്തിൽ ശക്തമായി മുന്നേറാനുള്ള ഒരുക്കത്തിലാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻനിര സ്ഥാനാർഥികകളിൽ ഒരാളായ ഇന്ത്യൻ വംശജനായ വിവേക് ​​രാമസ്വാമി സ്വയം ഹിന്ദു മുഖമായി അവതരിപ്പിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അമേരിക്കയിൽ ഒരു ഹിന്ദു പ്രസിഡന്റിന്റെ സാധ്യതയെക്കുറിച്ചുള്ള ചർച്ചകൾക്കും അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ആക്കം കൂട്ടിയിട്ടുണ്ട്.

Vivek Ramaswamy | എങ്ങനെയാണ് ഒരു ഹിന്ദുവിന് അമേരിക്കയിൽ പ്രസിഡന്റാകാൻ കഴിയുക? സ്ഥാനാർഥി വിവേക് ​​രാമസ്വാമിയുടെ മറുപടി വൈറൽ

ഇതിനിടെ വിവേക് രാമസ്വാമിക്ക് മുന്നിലെത്തിയ ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഞങ്ങളുടെ പൂര്‍വീകര്‍ ഞങ്ങളുടെ രാജ്യത്ത് സ്ഥാപിച്ച മതവുമായി നിങ്ങളുടെ മതം ചേര്‍ന്ന് പോകാത്തതിനാല്‍ നിങ്ങള്‍ക്ക് പ്രസിഡന്റ് ആവാന്‍ കഴിയില്ല എന്ന് നിലപാടെടുക്കുന്നവരോട് എന്താണ് നിങ്ങളുടെ പ്രതികരണം എന്നതായിരുന്നു സിഎൻഎൻ ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടിക്കിടെ അയോവയിലെ വോട്ടറായ ഗാനി മിച്ചലിന്റെ ചോദ്യം. ഇതിന് വിവേക് രാമസ്വാമി ഊർജസ്വലതയോടെ മറുപടി നൽകുന്നത് കാണാം.


'ഞാനൊരു ഹിന്ദുവാണ്. എന്റെ സ്വത്വം ഞാന്‍ മറച്ചുവെക്കുന്നില്ല. ഹിന്ദുമതവും ക്രിസ്തുമതവും ഒരേ മൂല്യങ്ങൾ പങ്കിടുന്നു. എന്റെ മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കി, ദൈവം നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ വസിക്കുന്നു എന്ന് ഞാൻ മനസിലാക്കുന്നു. എന്റെ മതവിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തി പറയുമ്പോള്‍, എല്ലാവരും ജനിച്ചിരിക്കുന്നതിന് ഒരു കാരണമുണ്ട്.അത് പൂര്‍ത്തികരിക്കുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം. ദൈവം നമ്മളില്‍ എല്ലാവരിലും ഉണ്ട്. നമ്മളിലൂടെ ദൈവം പല തരത്തില്‍ പ്രവര്‍ത്തിക്കുന്നു. നമ്മളെല്ലാവരും തുല്യരാണ്.


രാജ്യത്തുടനീളം ക്രിസ്തുമതം പ്രചരിപ്പിക്കുന്ന മികച്ച പ്രസിഡന്റാവുമോ ‍ഞാന്‍. അതിനുള്ള നല്ല തിരഞ്ഞെടുപ്പായിരിക്കില്ല ഞാൻ. അമേരിക്ക സ്ഥാപിച്ച മൂല്യങ്ങൾക്ക് വേണ്ടി ഇനിയും നിലകൊള്ളുമെന്നും വിവേക് രാമസ്വാമി പറഞ്ഞു. വളരെ പരമ്പരാഗതമായാണ് ഞാൻ വളർന്നത്. വിവാഹങ്ങൾ പവിത്രമാണെന്നും കുടുംബങ്ങളാണ് സമൂഹത്തിന്റെ ആണിക്കല്ലെന്നും എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചു. വ്യഭിചാരം തെറ്റാണെന്നും ജീവിതത്തിന്റെ സുഖം ആസ്വദിക്കാൻ ഒരാൾക്ക് ചില ത്യാഗങ്ങൾ ചെയ്യണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


38 കാരനായ വിവേക് ​​രാമസ്വാമി സൗത്ത് വെസ്റ്റ് ഒഹിയോ സ്വദേശിയാണ്. കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഇലക്ട്രിക്കിൽ എൻജിനിയർ ഗണപതി രാമസ്വാമി - മാനസികരോഗ വിദഗ്ധ ഗീതാ രാമസ്വാമി ദമ്പതികളുടെ മകനാണ്. തമിഴ് സംസാരിക്കുന്ന ബ്രാഹ്മണ കുടുംബമാണ് ഇവരുടേത്.

Keywords:  Us Presidential, Candidate, Vivek Ramasamy, Washington, God, Viral, World News, Viral News, Malayalam News, US Presidential candidate Vivek Ramaswamy asked about his Hindu faith < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia