15% അമേരിക്കക്കാര്‍ പട്ടിണിയില്‍

 


15% അമേരിക്കക്കാര്‍ പട്ടിണിയില്‍
ന്യൂയോര്‍ക്ക്:  സമ്പന്നതയുടെ കൊടിയടയാളമാണ് അമേരിക്ക. സുഖസൗകര്യങ്ങളിലും ജീവിതനിലവാരത്തിലും മറ്റേത് രാജ്യത്തേക്കാളും മുമ്പന്‍മാര്‍. കാര്യങ്ങള്‍ ഇങ്ങനൊയെക്കായാണെങ്കിലും അമേരിക്കയിലും പട്ടിണികിടക്കുന്നവര്‍ക്ക് ഒരു കുറവുമില്ല. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ നാലര കോടിയിലേറെ ജനങ്ങള്‍ ദാരിദ്ര്യത്തിലായിരുന്നു. ശത്രുക്കള്‍ പറഞ്ഞുണ്ടാക്കുന്ന വാര്‍ത്തയല്ല, മറിച്ച് അമേരിക്കയിലെ സെന്‍സസ് ബ്യൂറോ പുറത്തുവിട്ട് കണക്കാണ്.

അമേരിക്കയിലെ നാലര കോടി അറുപത് ലക്ഷം ആളുകളാണ് കഴിഞ്ഞ വര്‍ഷം കൊടിയ ദാരിദ്ര്യത്തില്‍ കഴിഞ്ഞത്. ഇത് അമേരിക്കയിലെ മൊത്തം ജനസംഖ്യയുടെ 15 ശതമാനം വരും. 2010 ല്‍ 15.1 ശതമാനം ജനങ്ങളായിരുന്നു ദാരിദ്ര്യത്തിലുണ്ടായിരുന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികളില്‍ 21.9ശതമാനവും ദാരിദ്ര്യത്തിലാണ്.

അമേരിക്കയില്‍ ഇടത്തട്ടുകാരുടെ കഴിഞ്ഞവര്‍ഷത്തെ  വാര്‍ഷിക വരുമാനം  50,054 ഡോളറാണ്. ഇതില്‍നിന്ന് 1.5 ശതമാനത്തിന്റെ ഇടിവാണ് വാര്‍ഷിക വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. അമേരിക്കയിലെ മധ്യവര്‍ഗത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുളള ശ്രമത്തിലാണിപ്പോള്‍ ഭരണകൂടം.

SUMMARY: he number of people living in poverty in America last year remained stalled at the same record high level as in 2010, newly released government figures show.

KEY WORDS: poverty , America , government figures , median household income , U.S., Census Bureau report.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia