Arrested | തട്ടിയെടുത്ത വിമാനവുമായി ഇടിച്ചിറക്കുമെന്ന് ഭീഷണിപ്പെടുത്തി, ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പൈലറ്റ് അറസ്റ്റില്‍, വീഡിയോ

 


ADVERTISEMENT


വാഷിങ്ടന്‍: (www.kvartha.com) യുഎസില്‍ തട്ടിയെടുത്ത വിമാനവുമായി വട്ടമിട്ട് പറന്ന് പരിഭ്രാന്തി സൃഷ്ടിച്ച പൈലറ്റ് അറസ്റ്റില്‍. 29 കാരനായ യുവാവ്, ടുപേളോ വിമാനത്താവളത്തില്‍നിന്നാണ് വിമാനം തട്ടിയെടുത്തതാണെന്നാണ് വിവരം. ഒന്‍പത് സീറ്റും രണ്ടു എന്‍ജിനുകളുമുള്ള ബീച്ച്ക്രാഫ്റ്റ് കിങ് എയര്‍ 90 എന്ന വിമാനം ഉപയോഗിച്ചാണ് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 
Aster_MIMS

മിസിസിപിയിലെ ടുപേലോയിലെ വാള്‍മാര്‍ട് സ്റ്റോറിലേക്ക് വിമാനം ഇടിച്ചിറക്കുമെന്നാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. സ്റ്റോറിന് മുകളില്‍ കൂറേനേരം വട്ടമിട്ട് പറന്നതോടെ പൊലീസെത്തി അവിടെയുള്ള ആളുകളെ ഒഴിപ്പിച്ചിരുന്നു. 

പ്രദേശത്തുള്ളവരോട് എത്രയും പെട്ടെന്ന് ഒഴിയണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഭീതിയൊഴിഞ്ഞതായി അറിയിപ്പ് കിട്ടുന്നതുവരെ ഇവിടേക്ക് തിരികെയെത്തരുതെന്നും പ്രദേശവാസികളെ അറിയിച്ചിരുന്നു. 

Arrested | തട്ടിയെടുത്ത വിമാനവുമായി ഇടിച്ചിറക്കുമെന്ന് ഭീഷണിപ്പെടുത്തി, ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പൈലറ്റ് അറസ്റ്റില്‍, വീഡിയോ


പിന്നീട് മൂന്നു മണിക്കൂറോളം വിമാനവുമായി വാള്‍മാര്‍ടിന് മുകളില്‍ ചുറ്റിക്കറങ്ങി. തുടര്‍ന്ന് അവിടെനിന്നും നീങ്ങിയ വിമാനം ഇന്ധനം തീര്‍ന്നതോടെ ഒരു വയലില്‍ ഇറക്കുകയായിരുന്നു. ഇവിടെനിന്നാണ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും എല്ലാ എമര്‍ജന്‍സി സര്‍വീസുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

Keywords:  News,World,international,Washington,Threat,Pilot,Flight,Arrested,Police,Enquiry, US Pilot 'Lands Safely' After Threat to Crash Plane Into Walmart; Arrested, Faces Terror Charges
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia