Nuclear Fusion | ആണവസംയോജനത്തില്‍ നിര്‍ണായക വഴിത്തിരിവുമായി ശാസ്ത്രലോകം; ഭാവിയിലേക്ക് മുതല്‍ക്കൂട്ടാകുന്ന ഇന്ധനം ഒരുങ്ങുന്നു
Dec 14, 2022, 08:59 IST
ന്യൂയോര്‍ക്: (www.kvartha.com) ഭാവിയുടെ ഊര്‍ജാവശ്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് കരുതപ്പെടുന്ന ആണവ സംയോജന (ന്യൂക്ലിയര്‍ ഫ്യൂഷന്‍) സാങ്കേതികവിദ്യയില്‍ നിര്‍ണായക കാല്‍വയ്പ്. ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഉപയോഗിച്ച് ആദായകരമായ രീതിയില്‍ ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ (നെറ്റ് എനര്‍ജി ഗെയ്ന്‍) യുഎസിലെ ലോറന്‍സ് ലിവര്‍മൂര്‍ നാഷനല്‍ ലബോറടറി(എല്‍എല്‍എന്‍എല്‍)യിലെ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചു.
ന്യൂക്ലിയര്‍ ഫിഷന്‍ വഴി ചെലവ് കുറഞ്ഞതും കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്നതുമായ ഊര്‍ജോല്‍പാദനത്തിലാണ് അമേരികയിലെ ഗവേഷകര്‍ നിര്‍ണായക നേട്ടം കൈവരിച്ചത്. ഫോസില്‍ ഇന്ധനത്തിന് പകരമായി മാലിന്യമുക്തവും ശുദ്ധവുമായ രീതിയില്‍ ഊര്‍ജ ഉല്‍പാദനമാണ് ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഊര്‍ജത്തിന്റെ പ്രത്യേകത. ഇത്തരത്തില്‍ വ്യാവസായികമായി ഊര്‍ജോല്‍പാദത്തിന് സാധിച്ചാല്‍ വലിയ കുതിച്ചുച്ചാട്ടമാകും.
ഇതുവരെ ഫ്യൂഷന്‍ അധിഷ്ഠിത ഊര്‍ജോല്‍പാദന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാനായി ചെലവാക്കുന്ന ഊര്‍ജത്തേക്കാള്‍ കുറവായിരുന്നു ഉല്‍പാദിപ്പിക്കപ്പെടുന്ന ഊര്‍ജം. നിലവില്‍ ലോകത്തെ ആണവനിലയങ്ങളില്‍ ഉപയോഗിക്കുന്ന ആണവ വിഘടന (ന്യൂക്ലിയര്‍ ഫിഷന്‍) സാങ്കേതികവിദ്യയെക്കാള്‍ സുരക്ഷിതവും മികവുറ്റതുമായിട്ടും ഫ്യൂഷന്‍ റിയാക്ടറുകളുടെ ഉപയോഗം അപ്രായോഗികമാക്കിയ പ്രധാന കടമ്പ ഇതാണ്.
നെറ്റ് എനര്‍ജി ഗെയ്ന്‍ കൈവരിക്കുകയെന്ന വലിയ കടമ്പ ആദ്യമായി ശാസ്ത്രലോകം കടന്നതോടെ ഫ്യൂഷന്‍ സാങ്കേതികവിദ്യയുടെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറന്നിരിക്കുകയാണ്.
രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങളെ സംയോജിപ്പിച്ച് ഭാരമേറിയ ഹീലിയം ആറ്റം ഉണ്ടാക്കുന്ന പ്രക്രിയയാണ് ന്യൂക്ലിയര്‍ ഫ്യൂഷന്‍. ഈ പ്രക്രിയയിലും വലിയ അളവില്‍ ഊര്‍ജം പുറത്തുവിടുന്നു. സൂര്യനിലും നക്ഷത്രങ്ങളിലും ഊര്‍ജനിര്‍മാണ പ്രക്രിയ നടക്കുന്നത് ഫ്യൂഷന്‍ രീതിയിലാണ്. ഫ്യൂഷന്‍ കാര്‍ബണ്‍ രഹിതമായതിനാല്‍ ആഗോളതാപനമടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. റേഡിയോ ആക്ടീവ് മാലിന്യങ്ങളും വളരെ കുറഞ്ഞ തോതില്‍ മാത്രമേ ഉണ്ടാകൂ.
Keywords: News,World,international,New York,Business,Finance,Technology,Top-Headlines, US officials announce nuclear fusion breakthrough
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.