വാഷിംഗ്ടണ്‍: അമേരിക്ക നെവാദയില്‍ ആണവപരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. പോളക്‌സ് എന്നു പേരിട്ടുള്ള പരീക്ഷണം ലോസ് അലാമോസ് നാഷണല്‍ ലാബോറട്ടറിയിലെയും സന്‍ഡ്യ നാഷണല്‍ ലബോറട്ടറിയിലെയും ഉദ്യോഗസ്ഥര്‍ സംയുകതമായാണ് നടത്തിയത്.ആണവ നിര്‍വ്യാപനത്തിന്റെ പേരില്‍ ലോക പോലിസ് ചമയുമ്പോഴാണ് അമേരിക്കയുടെ നടപടി. അമേരിക്കയുടെ ആണവ പരീക്ഷണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
അമേരിക്കയുടെ പരീക്ഷണത്തിനെതിതെ ആദ്യ പ്രതികരണവുമായി എത്തിയത് ജപ്പാനാണ്. ആണവവിമുകത ലോകത്തിനു വേണ്ടി വാദിക്കുന്ന ബരാക് ഒബാമ ഇത്തരമൊരു പരീക്ഷണത്തിന് വേണ്ടി എന്തിനാണ് പച്ചക്കൊടി കാട്ടിയതെന്ന് മനസ്സിലാകുന്നില്ലെന്ന് ഹിരോഷിമ മേയര്‍ കസുമി മത്സൂയി പറഞ്ഞു. ഇതിന്റെ ആഘാതമെന്താണെന്ന് അമേരിക്കയ്ക്ക് ഇതുവരെയും മനസ്സിലായിട്ടില്ലെന്ന് തോന്നുന്നുനാഗാസാക്കി ആറ്റോമിക് ബോംബ് സര്‍വൈവേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഹിരോതമി യമാദ കുറ്റപ്പെടുത്തി. ഇറാനും അമേരിക്കയുടെ നടപടിയെ വിമര്‍ശിച്ചു.
മനുഷ്യര്‍ക്ക് നേരെ അണുബോംബ് പ്രയോഗിച്ച ഏകരാജ്യമായ അമേരിക്ക 1945 മുതല്‍ ഇതുവരെ 1032 പരീക്ഷണങ്ങളാണ് നടത്തിയിട്ടുള്ളത്. 1945ല്‍ നാഗസാക്കിയിലും ഹിരോഷിമയിലുമായി നടത്തിയ ബോംബാക്രമണത്തില്‍ രണ്ടു ലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇപ്പോഴും ആളുകള്‍ ഈ ആണവവികിരണത്തിന്റെ തികത ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
Key Words: Iran , US , Nevada , Washington , Iranian Foreign Ministry, US foreign policy ,Nuclear weapons, UN calls, TV reports, Hiroshima Mayor , Kazumi Matsui , Nagasaki Atomic Bomb Survivors Council, Nevada National Security Site
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.