ചൈനാ കടലില്‍വച്ച് അമേരികയുടെ ആണവ അന്തര്‍വാഹിനി അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ചെന്ന് യുഎസ് നാവികസേന
Oct 8, 2021, 11:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടന്‍: (www.kvartha.com 08.10.2021) ചൈനാ കടലില്‍ അമേരികയുടെ ആണവ അന്തര്‍വാഹിനി അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ച് അപകടം. ഏഷ്യന്‍ മേഖലയിലെ കടലില്‍ അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ച് തകരാര്‍ സംഭവിച്ചുവെന്ന് യുഎസ് നാവികസേന അറിയിച്ചു. യുഎസ് കണക്ടികട് എന്ന അതിവേഗ ആക്രമണ അന്തര്‍വാഹിനിക്കാണ് അപകടം സംഭവിച്ചത്.
അന്തര്‍വാഹിനിയുടെ തകരാറിന്റെ വിശദാംശങ്ങളും അപകടത്തിന്റെ കാരണവും പരിശോധിക്കുകയാണെന്ന് യുഎസ് നാവികസേന അറിയിച്ചു. അന്തര്‍വാഹിനിയിലെ ന്യൂക്ലിയര്‍ പ്രൊപല്‍ഷന്‍ പ്ലാന്റിനെ അപകടം ബാധിച്ചിട്ടില്ലെന്നും നാവികസേന വ്യക്തമാക്കി.
ഇന്‍ഡോ-പസഫിക്ക് മേഖലയിലെ കടലില്‍ ഒക്ടോബര്‍ രണ്ട് ഉച്ചയ്ക്കാണ് അന്തര്‍വാഹിനി അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ചത്. ആളപായമുള്ളതായി റിപോര്‍ടില്ല. എന്നാല്‍ നിരവധി നാവികര്‍ക്ക് പരിക്കേറ്റതായി യു എസ് എന്‍ ഐ ന്യൂസ് റിപോര്‍ട് ചെയ്തു. ചൈന അവകാശവാദമുന്നയിക്കുന്ന ദക്ഷിണ ചൈനാ കടലിലാണ് യു എസ് എസ് കണക്ടികട് ഉണ്ടായിരുന്നതെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

