Gun Attack | യുഎസിലെ വാള്‍മാര്‍ട് സ്റ്റോറിലുണ്ടായ വെടിവെപ്പില്‍ 10പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്കേറ്റു; മരണസംഖ്യ ഉയരുമെന്ന് റിപോര്‍ട്

 


വാഷിങ്ടന്‍: (www.kvartha.com) യുഎസിലെ വെര്‍ജീനിയയില്‍ വാള്‍മാര്‍ട് സ്റ്റോറിലുണ്ടായ വെടിവയ്പില്‍ പത്തുപേര്‍ മരിച്ചതായി റിപോര്‍ട്. അക്രമിയും കൊല്ലപ്പെട്ടതായാണ് റിപോര്‍ട്. സാംസ് സര്‍കിളിലെ വാള്‍മാര്‍ടിലെ സ്റ്റോറില്‍ രാത്രി 10:12 ന് (പ്രാദേശിക സമയം) ആണ് വെടിവയ്പ് നടന്നതെന്ന് പൊലീസിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട് ചെയ്തു.

തോക്കുമായെത്തിയ അക്രമി സ്റ്റോറിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം. 

Gun Attack | യുഎസിലെ വാള്‍മാര്‍ട് സ്റ്റോറിലുണ്ടായ വെടിവെപ്പില്‍ 10പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്കേറ്റു; മരണസംഖ്യ ഉയരുമെന്ന് റിപോര്‍ട്


വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും നിരവധി പേര്‍ മരിച്ചു കിടക്കുന്നതും, പരുക്കേറ്റു കിടക്കുന്നതുമായ കാഴ്ചയാണ് കാണുന്നതെന്നും പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. വിശദ വിവരങ്ങള്‍ അറിഞ്ഞുവരുന്നതേ ഉള്ളൂ.

Keywords: US: Multiple people killed in shooting at Walmart store in Chesapeake, Virginia, Washington, News, Gun attack, Dead, Injured, Police, Hospital, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia