Religious Symbols | ഹിജാബ്, തൊപ്പി, താടി, തലക്കെട്ട് തുടങ്ങിയവ യൂനിഫോമിന്റെ ഭാഗമാക്കണം; അമേരികന്‍ നാവിക സേനയില്‍ മതചിഹ്നങ്ങള്‍ അനുവദിക്കണമെന്ന് ശുപാര്‍ശ
Sep 24, 2022, 14:55 IST
വാഷിങ്ടന്‍: (www.kvartha.com) അമേരികന്‍ നാവിക സേനയില്‍ മതചിഹ്നങ്ങള്‍ അനുവദിക്കണമെന്ന ശുപാര്‍ശ മുന്നോട്ടുവച്ച് യുഎസ് പ്രസിഡന്‍ഷ്യല്‍ കമീഷന്‍. വെള്ളിയാഴ്ചയാണ് ശുപാര്‍ശ പുറത്തുവിട്ടത്. ഹിജാബ്, തൊപ്പി, താടി, തലക്കെട്ട് തുടങ്ങിയ മതചിഹ്നങ്ങള്‍ യൂനിഫോമിന്റെ ഭാഗമാക്കണമെന്ന് ശുപാര്‍ശയില്‍ പറയുന്നു.
ഈ നിര്‍ദേശം വൈറ്റ് ഹൗസിന്റെ പരിഗണനയിലാണ്. വൈറ്റ് ഹൗസ് അംഗീകരിച്ചാല്‍ ഇത് ജോ ബൈഡന് കൈമാറും. ബൈഡനാവും ഇതില്‍ അന്തിമതീരുമാനം എടുക്കുക.
1981ലെ മാര്‍ഗനിര്‍ദേശപ്രകാരം അമേരികന്‍ സൈന്യത്തിന്റെ യൂനിഫോമില്‍ മതചിഹ്നങ്ങള്‍ അനുവദനീയമായിരുന്നില്ല. എന്നാല്‍, 2017ല്‍ അമേരികന്‍ കരസേനയും 2020ല്‍ അമേരികന്‍ വ്യോമസേനയും ഈ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി മതചിഹ്നങ്ങള്‍ അനുവദിച്ചു.
അതേസമയം, അമേരികന്‍ നാവിക സൈന്യത്തില്‍ മാത്രം ഈ മാറ്റം ഇതുവരെ നടപ്പായിട്ടില്ല. ഇതില്‍ മാറ്റം വരുത്തണമെന്നാണ് കമീഷന്റെ ശുപാര്‍ശ. സൈന്യത്തിന്റെ എല്ലാ മേഖലകളിലും ഒരേ യൂനിഫോം ആക്കണമെന്നാണ് കമീഷന്റെ നിര്‍ദേശം.
'ഇപ്പോള്‍, 100 കണക്കിന് സേവന അംഗങ്ങള്‍ നിലവില്‍ യുഎസ് ആര്‍മിയിലും എയര്‍ഫോഴ്സിലും അവരുടെ വിശ്വാസങ്ങളുമായി സേവനം ചെയ്യുന്നു, എന്നാല്‍ നാവിക സൈന്യത്തില്‍ സേവന അംഗങ്ങള്‍ക്ക് മതപരമായ സ്വാതന്ത്ര്യത്തിന് പരിമിതി നല്‍കിയിട്ടുള്ളതിനാല്‍, തല്‍ഫലമായി രാജ്യത്തെ സേവിക്കുന്നതിനായി അവരുടെ മതപരമായ ആചാരങ്ങള്‍ ലംഘിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നു,' കമീഷന്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.