അയല്‍വാസിയുമായുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 250 അടി നീളത്തില്‍ ചാണക മതില്‍ നിര്‍മിച്ച് ഫാം ഉടമ

 



മിഷിഗണ്‍: (www.kvartha.com 07.05.2021) അയല്‍വാസിയുമായുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 250 അടി നീളത്തില്‍ ചാണക മതില്‍ നിര്‍മിച്ച് ഫാം ഉടമ. അമേരികയിലെ മിഷിഗണില്‍ ആണ് വളരെ വ്യത്യസ്മായ പ്രതിഷേധവാശി ഉടലെടുത്തിരിക്കുന്നത്. 

2020ല്‍ മുതല്‍ താന്‍ ദുര്‍ഗന്ധം വമിക്കുന്ന മതിലിന്റെ ഇരയാണെന്ന് അയല്‍വാസി വെയ്ന്‍ ലംബാര്‍ത്ത് പറഞ്ഞു. ലംബാര്‍ത്തിന്റെ മുത്തച്ഛന്‍ 100 വര്‍ഷം മുമ്പാണ് ഇവിടെ ഫാം നിര്‍മിക്കുന്നത്. പിന്നീട് സ്വത്ത് വിഭജിച്ചതോടെ അതിര്‍ത്തിയെ സംബന്ധിച്ച് തര്‍ക്കം ഉടലെടുക്കുകയായിരുന്നു.     

അയല്‍വാസിയുമായുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 250 അടി നീളത്തില്‍ ചാണക മതില്‍ നിര്‍മിച്ച് ഫാം ഉടമ


'സാധാരണയായി അവര്‍ വയലില്‍ ചാണകം തളിക്കാറാണ് പതിവ്. ഇപ്പോള്‍ ഒരു വേലി തന്നെ നിര്‍മിച്ചിരിക്കുകയാണ്' ലാംബാര്‍ത്ത് പറഞ്ഞു. ഇതില്‍നിന്ന് വരുന്ന ദുര്‍ഗന്ധം ലംബാര്‍ത്തിനും അദ്ദേഹത്തിന്റെ വാടകക്കാരായ ജെയ്ഡിന്‍ ഷ്വാര്‍സലിനും കോയിന്‍ ഗാടോയ്ക്കും ശല്യമായി മാറിയിരിക്കുകയാണ്. ഫാമിലെ പശുക്കളുടെ ചാണകമാണ് വേലി കെട്ടാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.    

എന്നാല്‍, ഇത് ചാണക മതിലല്ല, കമ്പോസ്റ്റ് വേലിയാണെന്നാണ് അയല്‍ക്കാരന്റെ വാദം. മതില്‍ കര്‍ഷകന്റെ ഭാഗത്തായതിനാല്‍ പ്രാദേശിക അധികാരികള്‍ക്കും കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.

Keywords:  News, World, America, Clash, Wall, Property Border, US man builds cow dung wall after property dispute with neighbour
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia