മോ­ഡി­യ്­ക്ക് വി­സ അ­നു­വ­ദി­ക്ക­രു­തെ­ന്ന് യു.എ­സ്. സം­ഘം

 


മോ­ഡി­യ്­ക്ക് വി­സ അ­നു­വ­ദി­ക്ക­രു­തെ­ന്ന് യു.എ­സ്. സം­ഘം
വാ­ഷി­ങ്­ടണ്‍ : ഗു­ജ­റാ­ത്ത് വം­ശ­ഹ­ത്യ­യു­ടെ പാ­പ­ഭാ­രം ഏ­റ്റു­നില്‍­ക്കു­ന്ന ന­രേന്ദ്ര­മോ­ഡി­യ്ക്ക് വി­സ അ­നു­വ­ദി­ക്ക­രു­തെ­ന്ന ആ­വ­ശ്യ­വു­മാ­യി യു.എ­സ്.പ്ര­തി­നി­ധി സ­ഭ­യി­ലെ അം­ഗ­ങ്ങള്‍ സ്റ്റേ­റ്റ് സെ­ക്രട്ട­റി ഹി­ലാ­രി ക്ലിന്റ­ണ് ക­ത്ത­യച്ചു.

ജോണ്‍ കോണ്‍യെഴ്‌­സ്,ട്രെന്റ് ഫ്രാങ്ക്‌സ് തുടങ്ങിയ 25 അംഗ പ്രതിനിധികളാണ് കത്തയച്ചത്. കേസ് അട്ടിമറിക്കുന്നതിനായി മോഡി മുഖ്യമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്യുകയാണ്. ഗുജ­റാ­ത്തില്‍ മു­സ്ലീങ്ങള്‍ക്കെതിരെ ഉണ്ടായ ആ­ക്രമണങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും മോ­ഡി­യ്ക്ക് പ­ങ്കുണ്ടെന്നും അം­ഗങ്ങള്‍ ആരോപിക്കുന്നു. കലാ­പ­ത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജി­വ­ച്ചാല്‍ വിസ അനു­വ­ദി­ക്കാ­മെന്നും ക­ത്ത് വ്യ­ക്ത­മാ­ക്കുന്നു.

ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്ത് നരേന്ദ്ര മോഡി എ­ത്താന്‍ സാധ്യത­യുണ്ടെന്നും അങ്ങ­നെ സം­ഭ­വി­ച്ചാല്‍ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മറ്റ് അന്വേഷണങ്ങളെ തടസപ്പെടുത്തുമെന്നും അം­ഗങ്ങള്‍ ക­ത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.

Keywords: Secretary , Hilari Klinton, Narendra Modi, Visa, Washington, Gujarath, State, Case, Chief Minister, Resigned, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia