അഫ്ഗാനില്‍ 200 കുട്ടികളെ യു.എസ് സേന തടവില്‍ വെച്ചതായി റിപ്പോര്‍ട്ട്

 


ADVERTISEMENT

അഫ്ഗാനില്‍ 200 കുട്ടികളെ യു.എസ് സേന തടവില്‍ വെച്ചതായി റിപ്പോര്‍ട്ട്
ജ­നീവ: അഫ്ഗാനിസ്ഥാനില്‍ 200 കുട്ടികളെ യു.എസ് സേന തടവില്‍ വെച്ചിരുന്നതായി കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് യു.എന്‍ കമ്മിറ്റിക്ക് യു.എസ് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അല്‍ഖയിദ, താലിബാന്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലുകള്‍ക്കിടയില്‍ പിടികൂടിയ 200 ല്‍പ്പരം കൗമാരക്കാരായ കുട്ടികളെ അധികാരികള്‍ക്കു കൈമാറുകയോ വിട്ടയയ്ക്കുകയോ ചെയ്യാതെ ഒരുവര്‍ഷം തടവില്‍ വെച്ചിരുന്നതായാണ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരിക്കുന്ന­ത്.

ബാലഗ്രാം വ്യോമസേനാ പര്‍വന്‍ തടങ്കല്‍ പാളയത്തില്‍ 18­ല്‍ താഴെ പ്രായമുള്ള 200­ല്‍പ്പരം കുട്ടികളെയാണ് പാര്‍പ്പിച്ചിരുന്നത്. 2008 മുതലുള്ള വര്‍ഷങ്ങളിലാണ് ഇവരെ പിടികൂടിയത്. ജയിലില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടങ്ങിയ സൗകര്യങ്ങള്‍ നിഷേധിച്ച് മുതിര്‍ന്നവര്‍ക്കൊപ്പമാണ് തടവില്‍ പാര്‍പ്പിച്ചിരുന്നതെന്ന് മനുഷ്യാവകാശസംഘടന കുറ്റപ്പെടു­ത്തി.


Keywords : Childrens, Report, Janeeva, year, Age, Education, Facility, Kerala Vartha, Malayalam Vartha, Malayalam News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia