Kevin McCarthy | അമേരികയുടെ 234 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം; ജനപ്രതിനിധി സഭ സ്പീകറെ പുറത്താക്കി
Oct 4, 2023, 08:13 IST
വാഷിങ്ടന്‍: (KVARTHA) അമേരികന്‍ ജനപ്രതിനിധി സഭ സ്പീകര്‍ കെവിന്‍ മെകാര്‍തിയെ പുറത്താക്കി റിപബ്ലികന്‍ പാര്‍ടി. 210 നെതിരെ 216 വോടിനാണ് സ്പീകറെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചത്. എട്ട് റിപബ്ലികന്‍ അംഗങ്ങള്‍ സ്പീകര്‍ക്കെതിരെ വോട് ചെയ്തതോടെയാണിത്.
അമേരികയുടെ 234 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്പീകര്‍ ഇത്തരത്തില്‍ സഭയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. സ്പീകര്‍ എന്ന നിലയില്‍ മെകാര്‍തിയുടെ 269 ദിവസത്തെ സേവനമാണ് ഇതോടെ അവസാനിച്ചത്. കെവിന്‍ മെകാര്‍തിയെ പുറത്താക്കിയതിന് ശേഷം നോര്‍ത് കരോലിനയിലെ റിപബ്ലികന്‍ പ്രതിനിധി പാട്രിക് മക്ഹെന്റിയാണ് താല്‍ക്കാലികമായി സഭയെ നയിക്കുന്നത്.
ഡെമോക്രറ്റ് അംഗങ്ങളുമായുള്ള കെവിന്‍ മെകാര്‍തിയുടെ സഹകരണമാണ് സ്പീകര്‍ക്കെതിരെ റിപബ്ലികന്‍ പാര്‍ടി പ്രമേയം കൊണ്ടുവരാന്‍ കാരണമായത്. ഗവണ്‍മെന്റിന്റെ അടിയന്തര ധനവിനിയോഗ ബില്‍ പാസാക്കാന്‍ സ്പീകര്‍ മെകാര്‍തി ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതില്‍ റിപബ്ലികന്‍ പാര്‍ടിയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ബില്‍ അടിയന്തിരമായി പാസായിരുന്നില്ലെങ്കില്‍ കേന്ദ്ര സര്‍കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ബജറ്റില്ലാതെ അടച്ച് പൂട്ടല്‍ ഭീഷണി നേരിട്ട സാഹചര്യത്തിലായിരുന്നു ഇത്.
മെകാര്‍തിയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളില്‍ ഒരാളായ മക്ഹെന്റി സ്പീകര്‍ പ്രോ ടെംപോര്‍ എന്നാണ് അറിയപ്പെടുന്നത്. ഹൗസ് സ്പീകറെ അപേക്ഷിച്ച് പ്രോ ടെം സ്പീകര്‍ക്ക് വളരെ പരിമിതമായ അധികാരങ്ങളാണുള്ളത്, എന്നാല്‍ പുതിയ സ്പീകറെ തെരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം ചേംബറില്‍ അധ്യക്ഷനാകും. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പ് മെകാര്‍തിക്ക് പകരമുള്ള സ്പീകര്‍ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
Keywords: News, World, World-News, Politics, Politics-News, Kevin McCarthy, US News, Washington News, Speaker, Ousted, Vote, Democrats, Donald Trump, Republicans, US House Speaker Kevin McCarthy Ousted In Historic Vote.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.