യുഎസ് സുസജ്ജം; പുടിന്റെ മുന്നറിയിപ്പില്‍ അല്‍ഭുതമില്ലെന്ന് പെന്റഗണ്‍

 


ADVERTISEMENT

വാഷിംഗ്ടണ്‍: (www.kvartha.com 02.03.2018) റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ച് യുഎസ് പ്രതിരോധ മന്ത്രാലയം പെന്റഗണ്‍. യുഎസിന്റെ വഴിതടയാനെത്തുന്ന ഏതൊരു ശക്തിയേയും ചെറുത്ത് തോല്പിക്കുമെന്നും ഏത് ആക്രമണവും നേരിടാന്‍ യുഎസ് സുസജ്ജമെന്നും പെന്റഗണ്‍ അറിയിച്ചു.

രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് പ്രസിഡന്റ് പുടിന്‍ ഹൈപ്പര്‍ സോണിക് ആയുധങ്ങളെ കുറിച്ചും മിസൈല്‍ ടെക്‌നോളജിയില്‍ രാജ്യം നേടിയ പുരോഗതിയെ കുറിച്ചും വിവരിച്ചത്. ലോകത്തിന്റെ ഏത് ഭാഗത്തും ആക്രമണം നടത്താന്‍ പര്യാപ്തമായ സാങ്കേതിക മികവ് റഷ്യ നേടിയെടുത്തിട്ടുണ്ടെന്ന് പുടിന്‍ പറഞ്ഞിരുന്നു.

യുഎസ് സുസജ്ജം; പുടിന്റെ മുന്നറിയിപ്പില്‍ അല്‍ഭുതമില്ലെന്ന് പെന്റഗണ്‍

ശബ്ദതരംഗത്തേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന മിസൈലുകളാണ് ഹൈപ്പര്‍സോണിക് മിസൈലുകള്‍. ഇവയെ നഗ്‌നനേത്രങ്ങള്‍ക്ക് കാണാനാകില്ല.

അതേസമയം പുടിന്റെ പ്രസ്താവനയില്‍ ആശ്ചര്യമില്ലെന്നും അമേരിക്കന്‍ ജനത സുസജ്ജമാണെന്നും പെന്റഗണ്‍ വക്താവ് ധന വൈറ്റ് അറിയിച്ചു. അമേരിക്കയുടെ ആയുധശേഷിയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച വൈറ്റ് പുടിന്റെ മുന്നറിയിപ്പിനെ തള്ളി.

എന്നാല്‍ ഏതൊരു മിസൈല്‍ ആക്രമണത്തേയും തടയാനുള്ള ശേഷി യുഎസിനില്ലെന്ന് റിപോര്‍ട്ടുണ്ട്. ഹൈപ്പര്‍ സോണിക് മിസൈല്‍ ആക്രമണങ്ങളെ ചെറുക്കാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യുഎസ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: But despite the Pentagon's claims, America is far from capable of stopping any type of missile attack, a fact it has lived with since the Cold War.

Keywords: World, Russia, US, Hyper sonic Missiles 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia