ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com 19.10.2021) അഫ്ഗാനിസ്താനില്‍ ജനിച്ച അഫ്ഗാനിസ്താനിലെ അമേരികന്‍ പ്രതിനിധി സല്‍മയ് ഖലീല്‍സാദ്(70) രാജിവച്ചു. അഫ്ഗാനിലെ അമേരികന്‍ സൈനിക ഇടപെടല്‍ അവസാനിപ്പിക്കാന്‍ താലിബാനും യുഎസും തമ്മിലുള്ള ഏര്‍പെട്ട കരാറിന് മധ്യസ്ഥം വഹിച്ചത് ഖലീല്‍സാദ് ആയിരുന്നു. അഫ്ഗാനില്‍ താലിബാന് അധികാരം പിടിക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് രാജി നല്‍കിയത്.
അഫ്ഗാന് സര്കാരും താലിബാനും തമ്മിലുള്ള രാഷ്ട്രീയ ക്രമീകരണം ലക്ഷ്യമിട്ടത് പോലെ മുന്നോട്ട് പോയില്ല. ഇതിന്റെ കാരണങ്ങള്‍ വളരെ സങ്കീര്‍ണമാണെന്നും വരും ദിവസങ്ങളല്‍ തന്റെ ചിന്തകള്‍ പങ്കുവക്കുമെന്നും സല്‍മയ് ഖലീല്‍സാദ് വ്യക്തമാക്കി. പുതിയ സാഹചര്യത്തില്‍ അമേരികയുടെ അഫ്ഗാനിസ്ഥാന് നയത്തില്‍ മാറ്റം വേണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിങ്കന്‍ അയച്ച രാജിക്കത്തില്‍ സല്‍മയ് ഖലീല്‍സാദ് ചൂണ്ടിക്കാട്ടി.
അമേരികന്‍ നയതന്ത്രജ്ഞനായ സല്‍മയ് ഖലീല്‍സാദ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ കീഴില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കാബൂള്‍, ബാഗ്ദാദ്, ഐക്യരാഷ്ട്രസഭ എന്നിവിടങ്ങളില്‍ യുഎസ് നയതന്ത്ര പ്രതിനിധിയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

