Collided | നിരീക്ഷണ പറക്കലിനിടെ റഷ്യന്‍ യുദ്ധവിമാനം കരിങ്കടലിന് മുകളില്‍ യു എസ് ഡ്രോണുമായി കൂട്ടിയിടിച്ചു
Mar 15, 2023, 12:19 IST
ADVERTISEMENT
ബ്രസല്‍സ്: (www.kvartha.com) റഷ്യന്‍ യുദ്ധവിമാനം യു എസ് ഡ്രോണുമായി കൂട്ടിയിടിച്ചു. കരിങ്കടലിന് മുകളില്‍ റഷ്യയുടെ സുഖോയ് യുദ്ധവിമാനം തങ്ങളുടെ ഡ്രോണുമായി കൂട്ടിയിടിച്ചതായി അമേരികന്‍ സൈന്യം അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ ഡ്രോണ്‍ പൂര്‍ണമായി തകര്‍ന്നതായി യു എസ് എയര്‍ഫോഴ്സ് ജെനറല്‍ ജെയിംസ് ഹെകര് പറഞ്ഞു.
അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ പതിവ് നിരീക്ഷണ പറക്കലിനിടെയാണ് എംക്യു -ഒമ്പത് ഡ്രോണില്‍ സുഖോയ് -27 യുദ്ധവിമാനം കൂട്ടിയിടിച്ചത്. റഷ്യ പ്രഫഷനല്‍ അല്ലാതെ, അപകടകരമായ രീതിയിലാണ് വിമാനം പറത്തിയതെന്ന് സംഭവത്തില്‍ അമേരിക ആരോപിച്ചു.
എന്നാല്‍ യുഎസ് ഡ്രോണ്‍ നിയന്ത്രണം നഷ്ടപ്പെട്ട് പതിക്കുകയായിരുന്നുവെന്നാണ് റഷ്യയുടെ വാദം. റഷ്യയുടെ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് അറിയിച്ചു.
എംക്യു ഡ്രോണുകള്‍ ഉയരത്തിലുള്ള നിരീക്ഷണത്തിനായി രൂപകല്പന ചെയ്ത വലിയ ആളില്ലാ വിമാനങ്ങളാണ്. യൂറോപിനും ഏഷ്യക്കും ഇടയിലാണ് കരിങ്കടല്‍. റഷ്യയും യുക്രൈനും കരിങ്കടലുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്.
Keywords: News, World, USA, US Army, Drone, Russia, Flight, Top-Headlines, Latest-News, US Drone, Russia Jet Collide Over Black Sea: What We Know So Far
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

