Ukraine | 'യുക്രൈന് 2.5 ബില്യൻ ഡോളറിന്റ കൂടി ആയുധങ്ങളും യുദ്ധോപകരണങ്ങളും'; സഹായ പ്രഖ്യാപനവുമായി അമേരിക്ക
Jan 20, 2023, 10:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിംഗ്ടൺ: (www.kvartha.com) യുക്രൈന്റെ സായുധ സേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ വലിയ സഹായങ്ങൾ പ്രഖ്യാപിച്ച് അമേരിക്ക. വ്യാഴാഴ്ചയാണ് പ്രഖ്യാപനമുണ്ടായത്. 90 സ്ട്രൈകർ ആർമേഡ് പേഴ്സനെൽ കരിയറുകൾ, 59 ബ്രാഡ്‌ലി ഇൻഫന്ററി ഫൈറ്റിംഗ് വെഹിക്കിളുകൾ, അവഞ്ചെർ എയർ ഡിഫൻസ് സിസ്റ്റം, ചെറുതും വലുതുമായ മറ്റ് വെടിക്കോപ്പുകൾ എന്നിവയാണ് നൽകുകയെന്ന് പെന്റഗൺ പറയുന്നു.
'ഈ പാക്കേജിലെ 59 ബ്രാഡ്‌ലി ഐ എഫ് വി, മുമ്പ് നൽകിയ 50 ഐ എഫ് വിയും, 90 സ്ട്രൈക്കർ എ പി സികളും യുക്രൈന് രണ്ട് ബ്രിഗേഡുകളുടെ സായുധ കരുത്ത് നൽകും', പെന്റഗൺ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച മൂന്ന് ബില്യൻ ഡോളറിന്റെ പാക്കേജിലാണ് 50 ബ്രാഡ്ലി ഇൻഫന്ററി ഫൈറ്റിംഗ് വെഹിക്കിളുകൾ ഉൾപ്പെട്ടിരുന്നത്.
യു എസും, ബ്രിട്ടൻ ഒഴികെയുള്ള മറ്റ് രാജ്യങ്ങളും നിരവധി സഹായങ്ങൾ യുക്രൈന് നൽകിയിട്ടുണ്ട്. എന്നാൽ ആധുനിക ടാങ്കുകൾ നൽകാൻ തയ്യാറായിട്ടില്ല.
Keywords: News,World,Washington,America,Ukraine,Top-Headlines,Britain,Latest-News, US declares $2.5 billion in additional weapons and munitions to Ukraine
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

