തൊഴില്‍ പീഡനം: ഇന്ത്യക്കാര്‍ക്ക് 14 മില്യന്‍ ഡോളര്‍ നല്‍കാന്‍ യു.എസ് കോടതി

 


യു.എസ്: (www.kvartha.com 19/02/2015) വ്യത്തിഹീനവും മനുഷത്വരഹിതവുമായ സാഹചര്യത്തില്‍ യു.എസ്. കപ്പലില്‍ ജോലി ചെയ്യിപ്പിച്ച അഞ്ച് ഇന്ത്യക്കാര്‍ക്ക് 14 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാന്‍ യു.എസ്. ജില്ലാ കോടതി ജൂറി വിധിച്ചു.

തൊഴില്‍ പീഡനം: ഇന്ത്യക്കാര്‍ക്ക് 14 മില്യന്‍ ഡോളര്‍ നല്‍കാന്‍ യു.എസ് കോടതി
Representational image. Reuters
തൊഴിലാളികളെ കടത്തിയത് സംബന്ധിച്ച കേസാണ് കോടതി പരിഗണിച്ചത്. ഇന്ത്യക്കാരടക്കം 200 ഓളം പേര്‍ തൊഴിലാളികള്‍ കേസില്‍ പരാതി നല്‍കിയരുന്നു. യു.എസ് കോടതി പരിഗണിച്ച ഏറ്റവും വലിയ ലേബര്‍ ട്രാഫികിംഗ്‌ കേസായിരുന്നു ഇത്. പത്തോളം അഭിഭാഷകരാണ് കേസില്‍ വാദിച്ചത്.

10,000 ഡോളര്‍ വാഗ്ദാനം ചെയ്ത് കപ്പലിന്റെ നിര്‍മാണത്തിലേക്കായി 500 ല്‍ അധികം ഇന്ത്യക്കാരെ കടത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ശമ്പളമോ അടിസ്ഥാന സൗകര്യമോ നല്‍കാതെ പീഡിപ്പിച്ചതിനെ തുുടര്‍ന്നാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: $14 million, Five Indian men who were lured, United States and forced to work, Inhumane condition, Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia