Campus Protests | രാജ്യത്തെ ഞെട്ടിച്ച് അമേരിക്കയിലെ കാമ്പസുകളിൽ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ അലയടിക്കുന്നു; കൊളംബിയ സർവകലാശാലയിൽ പൊലീസ് നടപടി; നിരവധി വിദ്യാർഥികൾ അറസ്റ്റിൽ

 


വാഷിംഗ്ടൺ: (KVARTHA) അമേരിക്കയിലെ നിരവധി കോളേജ് കാമ്പസുകളിലും സർവകലാശാലകളിലും ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ വർധിച്ചു. ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ വിദ്യാർഥികൾ അറസ്റ്റോ സസ്പെൻഷനോ നേരിടുന്നു. ഒക്‌ടോബർ മുതൽ ഇസ്രാഈൽ ആക്രമണത്തിൽ 34,000-ത്തിലധികം പേർ കൊല്ലപ്പെട്ട ഗസ്സയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് വിദ്യാർഥികൾ. ഇസ്രാഈലി കമ്പനികൾ ബഹിഷ്‌കരിക്കണമെന്നാണ് ഈ പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.

Campus Protests | രാജ്യത്തെ ഞെട്ടിച്ച് അമേരിക്കയിലെ കാമ്പസുകളിൽ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ അലയടിക്കുന്നു; കൊളംബിയ സർവകലാശാലയിൽ പൊലീസ് നടപടി; നിരവധി വിദ്യാർഥികൾ അറസ്റ്റിൽ

റാലികളും കുത്തിയിരിപ്പ് സമരങ്ങളും നിരാഹാര സമരങ്ങളും ഏറ്റവും സമീപകാലത്ത് യുദ്ധത്തിനെതിരായ കാമ്പയിനുകളും വിദ്യാർത്ഥികൾ ആരംഭിച്ചിട്ടുണ്ട്. യുഎസിലെ നിരവധി സംഘടനകളും പൊതുസമൂഹവും വിദ്യാർഥികൾക്ക് പിന്തുണയുമായി രംഗത്തുണ്ട്. ബിരുദദാന ചടങ്ങുകൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ പുതിയ സംഭവ വികാസങ്ങൾ കൈകാര്യം ചെയ്യാൻ പല സർവകലാശാലകളും പാടുപെടുകയാണ്.

തങ്ങളുടെ സ്കൂളുകൾ ഇസ്രാഈലിൽ നിന്ന് സാമ്പത്തികമായി പിന്മാറണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നു. ഇസ്രാഈലി കമ്പനികളിലെ ഓഹരികൾ വിറ്റഴിക്കുക, അല്ലെങ്കിൽ സാമ്പത്തിക ബന്ധങ്ങൾ ഉപേക്ഷിക്കുക എന്നിവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്രാഈലിൽ ബിസിനസ് നടത്തുന്ന കമ്പനികൾ, അല്ലെങ്കിൽ ഇസ്രാഈൽ സംഘടനകൾ എന്നിവ ഗസ്സയിൽ നടക്കുന്ന യുദ്ധത്തിൽ പങ്കാളികളാണെന്ന് വിദ്യാർത്ഥി ആക്ടിവിസ്റ്റുകൾ പറയുന്നു.

ന്യൂയോർക്ക് സിറ്റിയിലെ കൊളംബിയ സർവകലാശാലയിൽ ചൊവ്വാഴ്ച രാത്രി നിരവധി പ്രകടനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 24 മണിക്കൂർ മുമ്പ് പ്രതിഷേധക്കാർ കയ്യടക്കിയ ഹാമിൽട്ടൺ ഹാൾ ഒഴിപ്പിച്ചതായി ന്യൂയോർക്ക് പൊലീസ് അറിയിച്ചു. കാമ്പസിനകത്ത് കയറി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് മൂന്ന് മണിക്കൂറോളം സംഘർഷാവസ്ഥ നിലനിന്നിരുന്നു. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നാണ് റിപ്പോർട്ട്. ക്യാമ്പസ് ഗേറ്റിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ പ്രകടനങ്ങൾ സമാധാനപരമായിരിക്കണമെന്നും എന്നാൽ ബലം പ്രയോഗിച്ച് കെട്ടിടം കൈവശപ്പെടുത്തുന്നത് തെറ്റാണെന്നും യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു.

Campus Protests | രാജ്യത്തെ ഞെട്ടിച്ച് അമേരിക്കയിലെ കാമ്പസുകളിൽ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ അലയടിക്കുന്നു; കൊളംബിയ സർവകലാശാലയിൽ പൊലീസ് നടപടി; നിരവധി വിദ്യാർഥികൾ അറസ്റ്റിൽ

 Keywords: News, Malayalam News, World News, Palestine, Hamas, Israel, Gaza, S campus protests, US campus protests: police arrest dozens of pro-Palestinian demonstrators at Columbia university
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia