US blacklists | ചാരബലൂണ്‍ വിവാദം: 6 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തി

 


വാഷിംഗ്ടണ്‍: (www.kvartha.com) യുഎസും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ അവസാനിക്കുന്നില്ല. ചൈനയുടെ ബലൂണ്‍ പദ്ധതിയെ പിന്തുണയ്ക്കുന്ന ആറ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തി. ചൈനയുടെ സൈനിക നവീകരണ ശ്രമങ്ങളെ പിന്തുണച്ചതിന് ആറ് ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തിയതായി യുഎസ് വാണിജ്യ വകുപ്പ് അറിയിച്ചു.
        
US blacklists | ചാരബലൂണ്‍ വിവാദം: 6 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തി

അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഹാനികരമായ സ്ഥാപനങ്ങളെ തങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ബലൂണുകള്‍ ഉപയോഗിച്ച് ചൈനീസ് സൈന്യം രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി അമേരിക്ക ആരോപിക്കുന്നു. അതേസമയം സിവില്‍ ബലൂണ്‍ എന്നാണ് ചൈന ഇതിനെ വിശേഷിപ്പിച്ചത്.

ബെയ്ജിംഗ് നാന്‍ജിയാങ് എയ്റോസ്പേസ് ടെക്നോളജി, ചൈന ഇലക്ട്രോണിക്സ് ടെക്നോളജി ഗ്രൂപ്പ് കോര്‍പ്പറേഷന്‍ 48 റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡോങ്ഗുവാന്‍ ലിങ്കോങ് റിമോട്ട് സെന്‍സിംഗ് ടെക്നോളജി, ഈഗിള്‍സ് മെന്‍ ഏവിയേഷന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഗ്രൂപ്പ്, ഗ്വാങ്ഷൗ ടിയാന്‍-ഹായ്-സിയാന്‍ ഏവിയേഷന്‍ ടെക്നോളജി കമ്പനി, ഷാങ്സി സയന്‍സ് ഈഗിള്‍സ് മെന്‍ ഏവിയേഷന്‍ എന്നിവയെയാണ് അമേരിക്ക ലക്ഷ്യമിട്ടത്. ചൈനയുടേതെന്ന് അമേരിക്ക ആരോപിക്കുന്ന ബലൂണ്‍ ഫെബ്രുവരി നാലിന് ബൈഡന്‍ ഭരണകൂടം വെടിവച്ചിട്ടിരുന്നു.

Keywords:  Latest-News, World, Top-Headlines, America, Controversy, China, Business, Country, US blacklists 6 Chinese entities involved in spy balloon programs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia