Dismissed | സാമ്പത്തിക പ്രതിസന്ധി: യു എസ് സ്റ്റാര്‍ടപ് കംപനിയില്‍ തൊഴിലാളുകളുടെ കൂട്ട പിരിച്ചുവിടല്‍; ഒറ്റയടിക്ക് ജോലി നഷ്ടമായത് 200 ജീവനക്കാര്‍ക്ക്
Jan 5, 2024, 18:14 IST
ന്യൂയോര്‍ക്: (KVARTHA) സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യു എസ് സ്റ്റാര്‍ടപ് കംപനിയില്‍ തൊഴിലാളുകളുടെ കൂട്ട പിരിച്ചുവിടല്‍. ഒറ്റയടിക്ക് ജോലി നഷ്ടമായത് 200 ജീവനക്കാര്‍ക്ക്. യു എസ് ആസ്ഥാനമായുള്ള പ്രോബ് ടെക് സ്റ്റാര്‍ടപ് ആയ ഫ്രണ്ട് ഡെസ്‌ക് ആണ് ഇത്രയധികം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടത്.
ചൊവ്വാഴ്ചയാണ് ജീവനക്കാര്‍ക്കെതിരെയുള്ള നടപടി കംപനി നടപ്പാക്കിയത്. രണ്ടു മിനിറ്റ് നീണ്ട ഗൂഗിള്‍ മീറ്റ് കോള്‍ വഴിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. കംപനിയിലെ ഫുള്‍ടൈം, പാര്‍ട് ടൈം, കരാര്‍ തൊഴിലാളികളെ അടക്കം പിരിച്ചുവിട്ടിട്ടുണ്ട്. പിരിച്ചുവിടാനുണ്ടായ കാരണവും തൊഴിലാളികളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
കംപനി വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഫ്രണ്ട് ഡെസ്‌ക് സി ഇ ഒ ജെസി ഡിപിന്റോ ഗൂഗിള്‍ മീറ്റിനിടെ ജീവനക്കാരോട് പറഞ്ഞു. പാപ്പരാണെന്ന് കാണിച്ച് ഹര്‍ജി നല്‍കാനുള്ള ഒരുക്കത്തിലാണ് കംപനിയെന്നും അദ്ദേഹം പറഞ്ഞു.
മാര്‍കറ്റ് റെന്റല്‍ നിരക്കില്‍ അപാര്‍ട് മെന്റുകള്‍ വാടകയ്ക്കെടുക്കുകയും 30 ലധികം വിപണികളില്‍ ഹ്രസ്വകാല വാടകയ്ക്ക് നല്‍കുകയും ചെയ്യുന്ന സ്റ്റാര്‍ടപിന്റെ ബിസിനസ് മോഡല്‍ ഉള്‍പെട്ട മുന്‍കൂര്‍ ചെലവുകള്‍, അനുബന്ധ മൂലധന ചെലവുകള്‍, ഡിമാന്‍ഡിലെയും നിരക്കുകളിലെയും വേരിയബിളുകള്‍ എന്നിവ കാരണം വലിയ ബുദ്ധിമുട്ടിലാണ്.
ജെറ്റ് ബ്ലൂ വെഞ്ചേഴ്സ്, വെരിറ്റാസ് ഇന്‍വെസ്റ്റ്മെന്റ് തുടങ്ങിയ നിക്ഷേപകരില്‍ നിന്ന് ഏകദേശം 26 മില്യണ്‍ ഡോളര്‍ സമാഹരിച്ചിട്ടും സമ്പൂര്‍ണ ബില്‍ഡിങ് മാനേജ്മെന്റിലേക്കുള്ള മാറ്റത്തെക്കുറിച്ച് നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതില്‍ സ്റ്റാര്‍ടപ് വെല്ലുവിളി നേരിട്ടുവെന്നും കംപനി സി ഇ ഒ ജീവനക്കാരെ അറിയിച്ചു.
2017 ല്‍ സ്ഥാപിതമായ ഫ്രണ്ട്ഡെസ്‌ക്, യു എസിലുടനീളമുള്ള 1,000 ലധികം ഫര്‍ണിഷ്ഡ് അപാര്‍ടുമെന്റുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. വസ്തുവാടക പേയ്മെന്റുകളുമായി മല്ലിടുന്നതിനാല്‍ കംപനി സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. ആശയവിനിമയ പ്രശ്നങ്ങള്‍ കാരണം ഭൂവുടമകളുമായുള്ള ബന്ധം വഷളാവുകയും ചെയ്തു. ഈ വെല്ലുവിളികള്‍ക്കിടെയാണ് കംപനി ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനുള്ള കടുത്ത തീരുമാനമെടുത്തത്.

Keywords: US-based Proptech company fires 200 employees over 2-minute video call, New York, News, Business, CEO, Petition, US-Based Proptech Company, Dismissed, Employees, Google Meet, Economic Crisis, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.