Shot | 'റോഡിലെ തര്‍ക്കം കലാശിച്ചത് വെടിവയ്പില്‍; ഹോളിവുഡ് നടി ഡെനിസ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്'
                                                 Nov 16, 2022, 17:40 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ലൊസാന്‍ജലസ്: (www.kvartha.com) ഹോളിവുഡ് നടി ഡെനിസ് റിചാര്‍ഡ്‌സിനും ഭര്‍ത്താവ് ആരോണ്‍ ഫൈപേര്‍സിനും നേരെ യുഎസില്‍ വെടിവയ്പുണ്ടായതായി റിപോര്‍ട്. ഇരുവരും തലനാരിഴയ്ക്കാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ച ലൊസാന്‍ജലസില്‍വച്ച് സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് വെടിവയ്പുണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട ചെയ്തു. 
 
  ലൊസാന്‍ജലസ് പൊലീസ് പറയുന്നത്: ഡ്രൈവറുടെ സീറ്റിലേക്കാണ് വെടിവച്ചത്. തലനാരിഴയ്ക്ക് ഇവര്‍ രക്ഷപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ അക്രമി സ്ഥലം വിടുകയും ചെയ്തു. സംഭവത്തില്‍ ഭയന്ന ഡെനിസ്, ഷൂടിങ് സെറ്റിലേക്ക് കരഞ്ഞുകൊണ്ടാണ് എത്തിയത്. ഡെനിസിന്റെ വാഹനത്തില്‍ വെടിയുണ്ടയേറ്റ ദ്വാരം കണ്ടെത്തിയ സെറ്റിലുള്ളവരാണ് വിവരം പൊലീസിനെ അറിയിച്ചത്.  
  റോഡിലെ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്. സ്റ്റുഡിയോയിലേക്ക് ട്രകില്‍ പോവുകയായിരുന്നു ദമ്പതികള്‍. പാര്‍ക് ചെയ്യാനായി ട്രക് നിര്‍ത്തിയപ്പോള്‍ പിന്നിലുണ്ടായിരുന്ന വാഹനത്തിലെ ഡ്രൈവര്‍ ആക്രോശിച്ചു. മുന്നിലേക്ക് കടക്കാനും ഇയാള്‍ ശ്രമിച്ചു. ട്രക് ഓടിച്ചിരുന്ന ആരോണ്‍, പിന്നിലുണ്ടായിരുന്ന വാഹനത്തെ മറികടക്കാന്‍ അനുവദിച്ചു. എന്നാല്‍, മറികടന്നെത്തിയ വാഹനത്തിലെയാള്‍ ഡെനിസിന്റെ വാഹനത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അക്രമിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 
 
  Keywords:  News,World,international,Actress,attack,Vehicles,Complaint,Report,Police,Top-Headlines, US Actor Denise Richards, Husband Shot at in Road Rage Incident in Los Angeles: Report 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
