46 Migrants Found Dead | അമേരികയില്‍ ഉപേക്ഷിച്ച ട്രകിനുള്ളില്‍ 42 മൃതദേഹങ്ങള്‍; മരിച്ചവരെല്ലാം അഭയാര്‍ഥികളാണെന്നും ഇവര്‍ ഏത് രാജ്യക്കാരാണെന്നതില്‍ വ്യക്തത വന്നിട്ടില്ലെന്നും അധികൃതര്‍
Jun 28, 2022, 17:24 IST
ADVERTISEMENT
സാന്‍ അന്റോനിയോ: (www.kvartha.com) അമേരികയിലെ ടെക്‌സസില്‍ ട്രകിനുള്ളില്‍ 42 മൃതദേഹങ്ങള്‍ കണ്ടെത്തി. അമേരിക-മെക്‌സികോ അതിര്‍ത്തിയായ സെന്‍ അന്റോനിയോയിലാണ് ഉപേക്ഷിക്കപ്പെട്ട ട്രകിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മരണപ്പെട്ടവരെല്ലാം അഭയാര്‍ഥികളാണെന്നും ഇവര്‍ ഏത് രാജ്യക്കാരാണെന്നതില്‍ വ്യക്തത വന്നിട്ടില്ലെന്നും അതിര്‍ത്തിയില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ അത്യാഹിതമാണെന്നും അധികൃതര്‍ പറഞ്ഞു.
അമേരികയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കടുത്ത ചൂട് മൂലം ഇവര്‍ കുഴഞ്ഞുവീണ് മരിച്ചതാവാമെന്നാണ് നിഗമനം. 39.4 ഡിഗ്രിയായിരുന്നു സെന്‍ അന്റോനിയയിലെ താപനില. ട്രകിനുള്ളില്‍ കുടിക്കാന്‍ വെള്ളമുണ്ടായിരുന്നില്ലെന്നും മരിച്ചവര്‍ക്കെല്ലാം നിര്‍ജലീകരണം സംഭവിച്ചിരുന്നെന്നും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. നാല് കുട്ടികള്‍ ഉള്‍പെടെ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിര്‍ത്തിയില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ട്രക് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ട്രകിനുള്ളില്‍ നിന്ന് സഹായത്തിനുള്ള നിലവിളികള്‍ കേട്ട ചില തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

