മതം മാറി വിവാഹം കഴിച്ചതിന് വധശിക്ഷയ്ക്ക് വിധിച്ച യുവതി ജയില്‍ മോചിതയായി

 


ഖാര്‍തോം: (www.kvartha.com 27.06.2014) മതം മാറി വിവാഹം ചെയ്തതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സുഡാന്‍ യുവതി ജയില്‍ മോചിതയായി.

ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്‌തെന്ന കുറ്റത്തിനാണ് ഡോക്ടര്‍ കൂടിയായ  മറിയം യെഹ്യ ഇബ്രാഹിമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ജയില്‍ മോചിതയായതോടെ മറിയവും കുടുംബവും സുഡാനിലെ അമേരിക്കന്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ച മറിയത്തെ   ജയില്‍ മോചിതയാക്കിയിരുന്നുവെങ്കിലും രാജ്യം വിട്ടുപോകരുതെന്ന നിബന്ധന ലംഘിക്കാന്‍ ശ്രമിച്ചതിന് ഖാര്‍ത്തും വിമാനത്താവളത്തില്‍ വെച്ച്  പിടികൂടുകയും വീണ്ടും  തടവിലാക്കുകയുമായിരുന്നു. തുടര്‍ന്ന് രാജ്യം വിട്ടുപോകില്ലെന്ന ഉറപ്പില്‍ ആള്‍ ജാമ്യത്തിലാണ്  മറിയത്തെ ഇപ്പോള്‍ വീണ്ടും ജയില്‍ മോചിതയാക്കിയിരിക്കുന്നത്.

മതം മാറി വിവാഹം കഴിച്ചതിന് വധശിക്ഷയ്ക്ക് വിധിച്ച  യുവതി ജയില്‍ മോചിതയായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Sudanese Christian Woman Released Again From Prison, Bail, Husband, Marriage, Doctor, Airport, Embassy, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia