മുൻ പൊലീസുകാരന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് സ്ത്രീകളുടെയും പെൺകുട്ടികളുടെയും നിരവധി മൃതദേഹങ്ങൾ: അന്വേഷണം ആരംഭിച്ച് പൊലീസ്
May 22, 2021, 15:28 IST
എല്‍ സാല്‍വദോര്‍: (www.kvartha.com 22.05.2021) മുന്‍ പൊലീസുകാരന്‍റെ വീട്ടില്‍ നിന്നും നിരവധി മൃതദേഹങ്ങൾ കണ്ടെത്തി. എല്‍ സാല്‍വദോറിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. സ്ത്രീകളുടേതും പെണ്‍കുട്ടികളുടേയും എന്ന് സംശയിക്കുന്ന മൃതദേഹങ്ങളാണ് അന്‍പത്തിയൊന്നുകാരനായ ഹ്യൂഗോ ഏര്‍ണെസ്റ്റോ ഒസോറിയോ ചാവേസിന്‍റെ വീട്ടില്‍ നിന്നും ഏറെയും കണ്ടെത്തിയത്. ലാറ്റിന്‍ അമേരികന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം പെണ്‍കുട്ടികളും സ്ത്രീകളും കൊല്ലപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് എല്‍ സാല്‍വദോര്‍.
57കാരിയായ സ്ത്രീയുടേയും അവരുടെ 26കാരിയായ മകളുടേയും കൊലപാതകത്തില്‍ ഹ്യൂഗോ ഏര്‍ണെസ്റ്റോ ഒസോറിയോ ചാവേസ് പിടിയിലായിരുന്നു. ഇവരെ കൊലപ്പെടുത്തിയത് താനാണെന്നും ഹ്യൂഗോ ഏര്‍ണെസ്റ്റോ ഒസോറിയോ ചാവേസ് പൊലീസിനോട് വിശദമാക്കിയിരുന്നു. സാല്‍ സാല്‍വദോറില്‍ നിന്ന് 78 കിലോമീറ്റര്‍ അകലെയുള്ള ഇയാളുടെ വീട്ടില്‍ നടന്ന ഫോറന്‍സിക് പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തലുകൾ.
രണ്ട് വര്‍ഷത്തിന് മുന്‍പ് കുഴിച്ചിട്ടതെന്ന് വിലയിരുത്തുന്ന ഏഴ് കല്ലറകളാണ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഇവയില്‍ നിന്നായി ഇതിനോടകം എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് പ്രോസിക്യൂടര്‍ വെള്ളിയാഴ്ച കോടതിയില്‍ വിശദമാക്കിയത്. 24ഓളം പേരുടെ മൃദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതായും പൊലീസ് പറയുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ ഡി എൻ എ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഇതിലൂടെ കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പത്ത് വര്‍ഷത്തോളമായി നടന്ന കൊലപാതകങ്ങള്‍ അന്വേഷണത്തില്‍ തുമ്പുണ്ടാകുമെന്നാണ് പൊലീസ് വിലയിരുത്തല്‍.

മുന്‍ പൊലീസുകാരനും, സൈനികരും, കള്ളക്കടത്തുകാരും അടക്കം 10 പേര്‍ക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. ഇവര്‍ അമേരികയിലേക്ക് കുടിയേറാന്‍ സഹായിക്കാമെന്ന വാഗ്ദാനം നല്‍കി സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരകളെ കണ്ടെത്തിയിരുന്നതെന്നാണ് സംശയം. കഴിഞ്ഞ ഒരു വര്‍ഷം മാത്രം എല്‍ സാല്‍വദോറില്‍ കൊല്ലപ്പെട്ടത് 70 സ്ത്രീകളാണ്. 2019ല്‍ ഇത് 111 ആയിരുന്നുവെന്നാണ് പൊലീസ് റിപോർട്.
Keywords: News, World, Police, Case, Dead Body, Investigates, Women, Up to 40 bodies, mostly women, found buried on ex-cop’s property in El Salvador.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.