Workers | യുപിയിൽ നിന്ന് 10,000 തൊഴിലാളികളെ ഇസ്രാഈലിലേക്ക് അയക്കുന്നു; പ്രതിമാസം 1.40 ലക്ഷം രൂപ ലഭിക്കും; കാരണമിതാണ്!

 


ലക്നൗ: (KVARTHA) ഇസ്രാഈലും ഫലസ്തീനും തമ്മിലുള്ള യുദ്ധത്തിനിടെ നിരവധി കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇസ്രാഈലിൽ തകർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ വൻതോതിൽ തൊഴിലാളികളെ രാജ്യത്തിന് ആവശ്യമുണ്ട്. എന്നാൽ സംഘർഷത്തെ തുടർന്ന് പലർക്കും പലായനം ചെയ്യേണ്ടി വന്നത് നിർമാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.
  
Workers | യുപിയിൽ നിന്ന് 10,000 തൊഴിലാളികളെ ഇസ്രാഈലിലേക്ക് അയക്കുന്നു; പ്രതിമാസം 1.40 ലക്ഷം രൂപ ലഭിക്കും; കാരണമിതാണ്!

ഈ ആവശ്യം നിറവേറ്റാൻ, ഏകദേശം ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇസ്രാഈൽ ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശിൽ നിന്ന് പതിനായിരം നിർമാണത്തൊഴിലാളികളെ അയക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. സംസ്ഥാനത്ത് നിന്ന് പതിനായിരത്തോളം നിർമാണത്തൊഴിലാളികളെ ഇസ്രാഈലിലേക്ക് അയക്കുമെന്നാണ് വിവരം.

നിർമാണ ജോലികൾക്കായി ഇസ്രാഈലിലേക്ക് പോകുന്ന തൊഴിലാളികളെ കുറഞ്ഞത് ഒരു വർഷത്തേയ്ക്കും പരമാവധി അഞ്ച് വർഷത്തേയ്ക്കും കരാർ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക. കൊത്തുപണി, ടൈൽസ് വർക്ക്, കല്ല് കെട്ടൽ, വെൽഡിംഗ് എന്നിവയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ കണ്ടെത്തി തുടർനടപടികൾക്കായി അവരുടെ പേരുകൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പച്ചക്കൊടി ലഭിച്ചാൽ പാസ്‌പോർട്ട്, വിസ, മറ്റ് ആവശ്യമായ ക്രമീകരണങ്ങൾ എന്നിവ ബന്ധപ്പെട്ട അധികാരികൾ ഒരുക്കും.

പ്രതിമാസം ഏകദേശം 1,40,000 രൂപ ശമ്പളമായി ലഭിക്കും. കമ്പനി ആദ്യം തൊഴിലാളികളെ അഭിമുഖം നടത്തുകയും പിന്നീട് തിരഞ്ഞെടുക്കുകയും ചെയ്യും. ഇസ്രാഈലിലേക്ക് പോകുന്ന നിർമാണ തൊഴിലാളികൾ തൊഴിൽ വകുപ്പിൽ മൂന്ന് വർഷത്തേക്ക് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. 21 നും 45 നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം ഇവർ. യാത്രാ ചിലവ് സ്വയം വഹിക്കണം.

Keywords: News, News-Malayalam-News, National, National-News, World, Israel-Palestine-War, UP govt plans to send 10000 construction workers to Israel.
< !- START disable copy paste -->2
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia