വാക്‌സിനെടുക്കാത്തവര്‍ക്ക് പ്രവേശനമില്ല; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി വിമാനകമ്പനികള്‍
Sep 9, 2021, 11:43 IST
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com 09.09.2021) വാക്‌സിനെടുക്കാത്തവര്‍ക്ക് പ്രവേശന വിലക്കുമായി വിമാനകമ്പനികള്‍. വാക്‌സിനെടുക്കാത്ത ജീവനക്കാരെ പിരിച്ചുവിടുകയോ നിര്‍ബന്ധിത വേതനമില്ലാത്ത അവധിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്യുമെന്നാണ് വിമാനകമ്പനികള്‍ വ്യക്തമാക്കുന്നത്. 2 വിമാനകമ്പനികളാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

യുഎസില്‍ കോവിഡ് ഡെല്‍റ്റ വകഭേദത്തെ തുടര്‍ന്ന് നിരവധി പേര്‍ രോഗബാധിതരാവുന്നതിനിടെയാണ് വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി വിമാന കമ്പനികള്‍ രംഗത്തെത്തുന്നത്.
കാനഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെസ്റ്റ് ജെറ്റും യുഎസിലെ യുണൈറ്റഡ് എയര്‍ലൈന്‍സുമാണ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. വാക്‌സിനെടുക്കാത്ത ജീവനക്കാരില്‍ നിന്നും 200 ഡോളര്‍ സര്‍ചാര്‍ജ് ഈടാക്കുമെന്ന് ഡെല്‍റ്റ എയറും പറഞ്ഞു.
സെപ്റ്റംബര്‍ 24നകം വാക്‌സിന്‍ സ്റ്റാറ്റസ് അറിയിക്കാന്‍ ജീവനക്കാരോട് വെസ്റ്റ് ജെറ്റ് നിര്‍ദേശിക്കുന്നുണ്ട്. ഒക്‌ടോബര്‍ 30നകം എല്ലാ ജീവനക്കാരോടും വാക്‌സിനെടുക്കാനും കമ്പനി ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 27നകം വാക്‌സിനെടുക്കണമെന്നാണ് യുനൈറ്റഡ് എയര്‍ലൈന്‍സിന്റെ നിര്‍ദേശം. ആരോഗ്യപ്രശ്‌നങ്ങള്‍ മതപരമായ വിശ്വാസങ്ങള്‍ എന്നിവ മൂലം വാക്‌സിനെടുക്കാത്തവര്‍ക്ക് ഇതിനായി 5 വാരം കൂടി അനുവദിക്കും. വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും എയര്‍ലൈന്‍ വ്യക്തമാക്കുന്നു.
Keywords: News, World, Washington, Technology, Flight, Vaccine, Trending, Unvaccinated employees to face unpaid leave or termination, warn 2 airlines
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.