Weather | യു കെയിൽ പുതുവർഷ ആഘോഷങ്ങളെ കാലാവസ്ഥ മാറ്റങ്ങൾ ബാധിക്കുമോ? നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലണ്ടൻ: (KVARTHA) പുതുവർഷത്തിൽ രാജ്യത്തുടനീളം കാലാവസ്ഥാ മാറ്റങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കൻ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വെയിൽസിന്റെ ചില ഭാഗങ്ങളിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. പുതുവത്സര രാവിൽ ഇവിടങ്ങളിൽ താപനില സാധാരണ നിലയിലേക്ക് അടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Weather | യു കെയിൽ പുതുവർഷ ആഘോഷങ്ങളെ കാലാവസ്ഥ മാറ്റങ്ങൾ ബാധിക്കുമോ? നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ

എന്നാൽ, കിഴക്കൻ പ്രദേശങ്ങളിൽ രാത്രിയിൽ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ലണ്ടനിലും ദക്ഷിണ ഭാഗങ്ങളിലും കാറ്റ് ശക്തമാകുമെന്നും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശുമെന്നും അധികൃതർ വ്യക്തമാക്കുന്നു. തെക്കൻ തീരങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത.
വൈകുന്നേരം മുഴുവൻ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്

സ്കോട്ട്ലൻഡിലും എഡിൻബർഗിലും കാലാവസ്ഥ മേഘാവൃതമായിരിക്കും. ഡംഫ്രീസ്, ഗാലോവേ എന്നിവിടങ്ങളിൽ മഴ പെയ്തേക്കാം. ലണ്ടനിലും തെക്കും പുതുവത്സര ദിനത്തിൽ വരണ്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.

Keywords:  Malayalam-News, World, World-News, Weather, UK, London, Celebrations, Office, Unsettled weather for New Year’s Eve celebrations, Met Office warns.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script