ബോർഡിംഗ് പാസെടുത്ത് മാതാവിന്റെ കൂടെ വിമാനത്തിൽ കയറിയ രണ്ട് വയസുകാരന് സീറ്റ് നിഷേധിച്ചു; മകന്റെ സീറ്റ് മറ്റൊരാൾക്ക് നൽകി അധികൃതർ ക്രൂരത കാണിച്ചതായി യുവതി, മകനെ മടിയിൽ വെച്ച് മാതാവ് യാത്ര ചെയ്തത് 3.5 മണിക്കൂർ, വീഡിയോ കാണാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹവായ്: (www.kvartha.com 06.07.2017) മാതാവിന്റെ കൂടെ ബോർഡിംഗ് പാസെടുത്ത് വിമാനത്തിൽ കയറിയ രണ്ട് വയസുകാരന് സീറ്റ് നിഷേധിച്ചതായി പരാതി. അമേരിക്കയിലെ ഹവായ് സ്വദേശിയും അധ്യാപികയുമായ ഷേർളി യാമുഷിയാണ് യുനൈറ്റഡ് എയർലൈൻസിന്റെ ക്രൂരതക്ക് ഇരയായി മൂന്നര മണിക്കൂർ മകനെ മടിയിൽ വെച്ച് യാത്ര ചെയ്യാൻ നിർബന്ധിതയായത്.

അധ്യാപകരുടെ യോഗത്തിനായി ബോസ്റ്റണിലേക്ക് പോകാനായി മൂന്ന് മാസം മുമ്പാണ് ഷേർളിയും മകൻ ടൈസോയും ഓരോരുത്തർക്കും 1,000 ഡോളർ മുടക്കി ടിക്കറ്റെടുത്തത്. എന്നാൽ വിമാനത്തിൽ കയറിയ ഇവരോട് ഒരു സീറ്റ് വേറൊരാളുടേതാണെന്നും ഒഴിഞ്ഞു കൊടുക്കണമെന്നും ആവശ്യപ്പെടുകായായിരുന്നു. ഇയാൾ വെറും 75 ഡോളർ മാത്രമാണ് നൽകിയതെന്ന് യുവതിയെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

വിമാന ജീവനക്കാരോട് പരാതി പറഞ്ഞെങ്കിലും സീറ്റൊന്നും ഒഴിവില്ലെന്ന് പറഞ്ഞ് അവർ കൈമലർത്തുകയാണ് ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.

'11.5 കിലോ ഗ്രാം ഭാരവും തന്റെ പകുതി ഉയരവുമുള്ള മകനെ വെച്ച് യാത്ര ചെയ്യാൻ താൻ നിർബന്ധിതയാവുകയായിരുന്നു. കയ്യും കാലും വേദനിക്കുന്നു, താൻ വളരെ അസ്വസ്ഥയായിരുന്നു', ഇവർ ഫെയ്‌സ്ബുക്കിൽ പറഞ്ഞു. അവസാനം കാലുകൾക്കിടയിൽ നിന്ന് കൊണ്ടാണ് മകൻ യാത്ര ചെയ്തതെന്നും പോസ്റ്റിൽ പറയുന്നു.

ബോർഡിംഗ് പാസെടുത്ത് മാതാവിന്റെ കൂടെ വിമാനത്തിൽ കയറിയ രണ്ട് വയസുകാരന് സീറ്റ് നിഷേധിച്ചു; മകന്റെ സീറ്റ് മറ്റൊരാൾക്ക് നൽകി അധികൃതർ ക്രൂരത കാണിച്ചതായി യുവതി, മകനെ മടിയിൽ വെച്ച് മാതാവ് യാത്ര ചെയ്തത് 3.5 മണിക്കൂർ, വീഡിയോ കാണാം

പിന്നീട് ബോസ്റ്റണിലെത്തിയ യുവതി പരാതി നൽകിയെങ്കിലും മകൻ ഉപയോഗിക്കാത്ത ടിക്കറ്റിന്റെ പണം തിരിച്ചു നൽകാൻ കഴിയില്ലെന്ന് പറഞ്ഞു. അതേമസയം  അഞ്ചു ദിവസങ്ങൾക്ക് ശേഷം യുനൈറ്റഡ് എയർലൈൻസ് യുവതിയോട് ക്ഷമ ചോദിച്ചു. മകൻ ടൈസോയുടെ ബോർഡിംഗ് പാസ് സ്കാൻ ചെയ്‍തപ്പോൾ അത് വ്യക്തമായില്ലെന്നും തുടർന്ന് അവൻ വന്നില്ലെന്ന് കരുതി ആ സീറ്റ് മറ്റൊരാൾക്ക് നൽകിയതാണ്  പ്രശ്നത്തിന് കാരണമെന്നും അവർ വ്യക്തമാക്കി.

Summary: United Airlines' decision to give a toddler's seat to a standby passenger forced a mother and her two-year-old son to endure a three-and-a-half-hour flight together in just one seat.Shirley Yamauchi, a Hawaii teacher, bought the ticket for $1,000 three months ago, but a United Airlines stewardess told her the seat was given to someone flying standby, reports Dailymail.com

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia