Horn Grows | അത്യപൂര്‍വം! 91 കാരിയായ വയോധികയുടെ കയ്യില്‍ കൊമ്പ് വളരുന്നു; ദൃശ്യങ്ങള്‍ വൈറലായി

 


ADVERTISEMENT

തായ്പേയ്: (www.kvartha.com) തായ്വാനിലെ 91 വയസുള്ള വയോധികയുടെ കയ്യില്‍ വളര്‍ന്ന അപൂര്‍വ മുടി നിറഞ്ഞ കൊമ്പിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഇതിന് ഏഴ് സെന്റീമീറ്റര്‍ നീളവും നാല് സെന്റീമീറ്റര്‍ വീതിയുമുണ്ടെന്ന് സ്ത്രീയെ ചികിത്സിച്ച ഡോക്ടര്‍ വോങ് ഹോണ്‍ ഫിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഡോക്ടര്‍ പേര് വെളിപ്പെടുത്താത്ത 91 കാരിയായ വയോധിക ചങ്ഹുവ നഗരത്തിലാണ് താമസിക്കുന്നത്. ഇവരിപ്പോള്‍ സിയുചുവാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
          
Horn Grows | അത്യപൂര്‍വം! 91 കാരിയായ വയോധികയുടെ കയ്യില്‍ കൊമ്പ് വളരുന്നു; ദൃശ്യങ്ങള്‍ വൈറലായി

വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ വലതു കൈത്തണ്ടയില്‍ ബാന്‍ഡേജ് ഇട്ടിരുന്നുവെങ്കിലും കൊമ്പ് പുറത്തേക്ക് തള്ളിനില്‍ക്കുകയായിരുന്നുവെന്ന് ഡോ വോങ്ങിന്റെ പോസ്റ്റില്‍ പറയുന്നു. രോഗിക്ക് ലൈംഗികമായി പകരുന്ന അണുബാധയുടെ ചരിത്രമില്ലെന്നും മരുന്നുകളൊന്നും കഴിച്ചിട്ടില്ലെന്നും മെഡിക്കല്‍ സംഘം ചൂണ്ടിക്കാട്ടി. ഇത് 'ത്വക്ക് കൊമ്പ്' (cutaneous horn) എന്നാണ് അറിയപ്പെടുന്നത്.

നേരത്തെ ചൈനയില്‍ നിന്നും സമാനമായ കേസ് പുറത്തുവന്നിരുന്നു. യുവാവിന്റെ സ്വകാര്യ ഭാഗത്ത് രണ്ടിഞ്ച് നീളമുള്ള കൊമ്പ് വളര്‍ന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലൈംഗികമായി പകരുന്ന രോഗങ്ങള്‍, ശുചിത്വമില്ലായ്മ തുടങ്ങിയവ സാധാരണയായി ഇത്തരം ചര്‍മ കൊമ്പുകള്‍ക്ക് കാരണമാകുന്നതായി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

Keywords:  Latest-News, World, Top-Headlines, Viral, Social-Media, Woman, Report, Ultra-Rare 'Fairy' Horn Grows On Woman's Arm In Taiwan.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia