Tony Danker | ലൈംഗികാരോപണങ്ങള്‍; ഡയറക്ടര്‍ ജനറലിനെ പുറത്താക്കി യുകെയിലെ ഏറ്റവും പ്രമുഖ വന്‍കിട വ്യാപാര കൂട്ടായ്മ

 


ലണ്ടന്‍: (www.kvartha.com) പ്രമുഖ ബിസിനസ് സ്ഥാപനത്തില്‍ ജോലിസ്ഥലത്തെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള പരാതികളില്‍ അന്വേഷണത്തിന് ശേഷം ഡയറക്ടര്‍ ജനറല്‍ ടോണി ഡാങ്കറെ പുറത്താക്കുകയും മറ്റ് മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതായി കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി (CBI) അറിയിച്ചു. ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ ബിസിനസ് സ്ഥാപനങ്ങളിലൊന്നായ സിബിഐയുടെ പുതിയ നേതാവായി മുന്‍ ചീഫ് ഇക്കണോമിസ്റ്റ് റെയിന്‍ ന്യൂട്ടണ്‍-സ്മിത്തിനെ നിയമിച്ചു.

Tony Danker | ലൈംഗികാരോപണങ്ങള്‍; ഡയറക്ടര്‍ ജനറലിനെ പുറത്താക്കി യുകെയിലെ ഏറ്റവും പ്രമുഖ വന്‍കിട വ്യാപാര കൂട്ടായ്മ

ഒരു വനിതാ സിബിഐ ജീവനക്കാരി ജനുവരിയില്‍ പരാതി നല്‍കിയെന്നും പിന്നീട് മറ്റ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, താന്‍ മനപ്പൂര്‍വ്വം നിരവധി സഹപ്രവര്‍ത്തകര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്ന് ഡങ്കര്‍ ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ബ്രിട്ടനിലെ പല വമ്പന്‍ കമ്പനികളുടെയും അഭിപ്രായങ്ങള്‍ സര്‍ക്കാരുമായി പങ്കുവെക്കുന്ന സിബിഐ, ബ്രെക്സിറ്റ് നയവുമായി ബന്ധപ്പെട്ട് സമീപ വര്‍ഷങ്ങളില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടിയിരുന്നു.

2019 ലെ സ്റ്റാഫ് പാര്‍ട്ടിയിലെ ബലാത്സംഗം, ലൈംഗികാതിക്രമം, കൊക്കെയ്ന്‍ ഉപയോഗ റിപ്പോര്‍ട്ടുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് ഗാര്‍ഡിയന്‍ പുറത്തുവിട്ടത്. മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ചൊവ്വാഴ്ച സിബിഐയെ സമീപിച്ചതെന്ന് ലണ്ടന്‍ സിറ്റി പൊലീസ് അറിയിച്ചു.

Keywords: World, World-News, News, London, CBI, Complaint, Woman, Officer, Company, Staff, Media, Reporrt, Police, UK's scandal-hit CBI fires director-general after complaints.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia