ലൈംഗികാരോപണം; എലിസബത്ത് രാജ്ഞിയുടെ മകനെതിരെ പരാതി നല്‍കി യുവതി
Aug 11, 2021, 10:36 IST
ന്യൂയോര്‍ക്: (www.kvartha.com 11.08.2021) ബ്രിടീഷ് രാജകുമാരനായ ആന്‍ഡ്രൂവിനെതിരെ ന്യൂയോര്‍ക് കോടതിയില്‍ കേസ് നല്‍കി യുവതി. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്നേ, തനിക്ക് 17 വയസുള്ളപ്പോള്‍ ആന്‍ഡ്രൂ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിയില്‍ പറയുന്നു.
വ്യവസായിയും ഇത്തരം ലൈംഗികാരോപണ കേസുകളില്‍ ഒരുപാട് തവണ പ്രതിയുമായ ജെഫ്രി എപ്സ്റ്റൈനും ആന്‍ഡ്രൂവും ചേര്‍ന്നാണ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതെന്നും ഇവര്‍ക്കെതിരെ മാന്‍ഹാടന്‍ ഡിസ്ട്രിക്ട് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും യുവതി പറഞ്ഞു.
എന്നാല്‍ രാജകുമാരനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വാര്‍ത്തകള്‍ നിഷേധിച്ചു. 2019ല്‍ ബി ബി സിയ്ക്ക് നല്‍കിയ അഭിമുഖത്തിലും ആന്‍ഡ്രൂ ഈ ആരോപണം നിഷേധിച്ചിരുന്നു. ബ്രിടീഷ് രാജ്ഞി ക്വീന്‍ എലിസബത്തിന്റെ രണ്ടാമത്തെ മകനാണ് ആന്‍ഡ്രൂ.
പരാതി നല്‍കിയ യുവതി ആന്‍ഡ്രൂ തന്നെ പലയിടത്തുംവച്ച് ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നും തന്റെ പരാതിയില്‍ പറയുന്നു. മുന്‍പും ഇത്തരത്തില്‍ ഒരുപാട് തവണ ലൈംഗികാരോപണ പരാതികള്‍ നേരിട്ട വ്യക്തിയാണ് ജെഫ്രി എപ്സ്റ്റൈന്‍. അമേരികന്‍ മുന്‍ പ്രസിഡന്റ് ഡൊണോള്‍ഡ് ട്രംപ്, ആന്‍ഡ്രൂ രാജകുമാരന്‍ തുടങ്ങി ഉന്നതരാണ് ജെഫ്രിയുടെ സുഹൃദ് വലയത്തിലുണ്ടായിരുന്നത്. 2019ല്‍ വിചാരണയില്‍ കഴിയവെ ജയിലില്‍വച്ച് ജെഫ്രി മരണപ്പെടുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.