Mayor | ഇംഗ്ലണ്ടിലെ കവന്‍ട്രി നഗരത്തിന് തലപ്പാവ് ധരിക്കുന്ന ആദ്യ മേയര്‍; ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ വംശജന്‍
May 22, 2023, 21:21 IST
ലണ്ടന്‍: (www.kvartha.com) ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ സ്ഥിതി ചെയ്യുന്ന കവന്‍ട്രി നഗരത്തിന്റെ പുതിയ മേയറായി നിയമിതനായി ഇന്ത്യന്‍ വംശജനായ സിഖ് കൗണ്‍സിലര്‍ ചരിത്രം സൃഷ്ടിച്ചു. ലോര്‍ഡ് മേയറായി തിരഞ്ഞെടുക്കപ്പെട്ട ജസ്വന്ത് സിംഗ് ബര്‍ദി പഞ്ചാബിലാണ് ജനിച്ചത്. അദ്ദേഹവും കുടുംബവും കഴിഞ്ഞ 60 വര്‍ഷമായി ഇംഗ്ലണ്ടിലാണ് താമസിക്കുന്നത്.
കവന്‍ട്രിയുടെ പ്രഥമ പൗരനെന്ന നിലയില്‍, ജസ്വന്ത് സിംഗ് നഗരത്തിന്റെ രാഷ്ട്രീയേതര, ആചാരപരമായ തലവനായിരിക്കും. 'മേയറായതില്‍ ഞാന്‍ അഭിമാനിക്കുന്നു. വര്‍ഷങ്ങളായി ഈ നഗരം എനിക്കും എന്റെ കുടുംബത്തിനും വളരെയധികം കാര്യങ്ങള്‍ നല്‍കിയിട്ടുണ്ട്', മേയര്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ബര്‍ദി പറഞ്ഞു.
കഴിഞ്ഞയാഴ്ച വാര്‍ഷിക പൊതുയോഗത്തില്‍ അദ്ദേഹത്തിന് ഔദ്യോഗിക ചുമതലകള്‍ നല്‍കി. 'ഒരു സിഖ് എന്ന നിലയില്‍, ഈ തലപ്പാവ് ധരിച്ചു കൊണ്ട് ഓഫീസിന്റെ ചുമതലകള്‍ ഞാന്‍ കൈകാര്യം ചെയ്യുന്നു. നമ്മള്‍ ബഹു-സാംസ്‌കാരിക നഗരത്തിലാണ് ജീവിക്കുന്നതെന്ന് കാണിക്കാനും മറ്റ് നഗരങ്ങളെയും പ്രചോദിപ്പിക്കാനും ഇത് സഹായിക്കും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജസ്വന്ത് സിംഗ് 17 വര്‍ഷമായി കവന്‍ട്രി നഗരത്തില്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ച് വരികയാണ്. ഒമ്പത് വര്‍ഷം അദ്ദേഹം ബാബ്ലേക്ക് വാര്‍ഡിനെയും രണ്ട് തവണ ഹില്‍ഫീല്‍ഡ് വാര്‍ഡിനെയും പ്രതിനിധീകരിച്ചു. ഒരു വര്‍ഷം ഡെപ്യൂട്ടി ലോര്‍ഡ് മേയര്‍ പദവി വഹിച്ചിട്ടുണ്ട്.

Keywords: Coventry News, UK News, Lord Mayor, UK's Coventry Gets Its 1st Indian-origin Turban-wearing Lord Mayor.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.