Attack | 'റഷ്യന്‍ സേനയ്ക്ക് മുന്നില്‍ കീഴടങ്ങാനൊരുങ്ങിയ സ്വന്തം സൈനികനെ വധിച്ച് യുക്രെയ്ന്‍'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അവശനായ സൈനികന്‍ മുടന്തി റഷ്യന്‍ സൈന്യമുള്ള ഭാഗത്തേക്ക് പോകുന്നതും കീഴടങ്ങാനായി കൈകളുയര്‍ത്തുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം
ഒരു ഡ്രോണിനെ പിന്തുടര്‍ന്നാണ് സൈനികന്‍ മുന്നോട്ടു നീങ്ങുന്നത്
തൊട്ടുപിന്നാലെ സൈനികനെ ലക്ഷ്യമിട്ടെത്തിയ ബോംബ് അയാളുടെ ജീവനെടുത്തു
കീവ്: (KVARTHA) റഷ്യന്‍ സേനയ്ക്ക് മുന്നില്‍ കീഴടങ്ങാനൊരുങ്ങിയ സ്വന്തം സൈനികനെ യുക്രെയ്ന്‍ സേന വധിച്ചതായി റിപോര്‍ട്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അവശനായ സൈനികന്‍ മുടന്തി റഷ്യന്‍ സൈന്യമുള്ള ഭാഗത്തേക്ക് പോകുന്നതും കീഴടങ്ങാനായി കൈകളുയര്‍ത്തുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം.
ഒരു ഡ്രോണിനെ പിന്തുടര്‍ന്നാണ് സൈനികന്‍ മുന്നോട്ടു നീങ്ങുന്നത്. റഷ്യയുടെ സൈനിക ഡ്രോണാണ് ഇതെന്നും സൈനികന് റഷ്യന്‍ ഭാഗത്തേക്കുള്ള വഴികാട്ടുകയായിരുന്നു ഈ ഡ്രോണെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. എന്നാല്‍, തൊട്ടുപിന്നാലെ സൈനികനെ ലക്ഷ്യമിട്ടെത്തിയ ബോംബ് അയാളുടെ ജീവനെടുക്കുകയായിരുന്നു. ഇത് യുക്രെയ്ന്‍ സേന എറിഞ്ഞതാണെന്ന റിപോര്‍ടുകളാണ് പുറത്തുവരുന്നത്.
