10 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടികളെ റഷ്യന്‍ സൈന്യം ബലാത്സംഗം ചെയ്ത് ശരീരത്തില്‍ സ്വസ്തിക ആകൃതിയില്‍ മുദ്ര കുത്തി; നഗരങ്ങളില്‍ നിന്നും കൊള്ളയടിച്ച സാധനങ്ങള്‍ മാതൃരാജ്യത്തേക്ക് കൊറിയര്‍ വഴി അയക്കുന്നതായും യുക്രേനിയന്‍ എംപി

 


കെയ് വ്: (www.kvartha.com 04.04.2022) യുക്രൈന്‍ തലസ്ഥാനമായ കെയ് വില്‍ നിന്ന് റഷ്യ സൈന്യത്തെ പിന്‍വലിക്കാന്‍ തുടങ്ങിയതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. റഷ്യന്‍ പട്ടാളക്കാര്‍ 10 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും അവരുടെ ശരീരത്തില്‍ 'സ്വസ്തിക' ആകൃതിയില്‍ മുദ്രകുത്തുകയും ചെയ്തുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കയാണ് യുക്രേനിയന്‍ എംപി ലെസിയ വാസിലെങ്ക്. ട്വിറ്റെറിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

10 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടികളെ റഷ്യന്‍ സൈന്യം ബലാത്സംഗം ചെയ്ത് ശരീരത്തില്‍ സ്വസ്തിക ആകൃതിയില്‍ മുദ്ര കുത്തി; നഗരങ്ങളില്‍ നിന്നും കൊള്ളയടിച്ച സാധനങ്ങള്‍ മാതൃരാജ്യത്തേക്ക് കൊറിയര്‍ വഴി അയക്കുന്നതായും യുക്രേനിയന്‍ എംപി

റഷ്യന്‍ സൈനികര്‍ തങ്ങള്‍ പിടിച്ചെടുത്ത നഗരങ്ങള്‍ കൊള്ളയടിക്കുകയും സാധനങ്ങള്‍ പാക് ചെയ്ത് കൊറിയര്‍ വഴി മാതൃരാജ്യത്തേക്ക് അയച്ചതായും ഇദ്ദേഹം കുറിച്ചു.

'റഷ്യന്‍ പട്ടാളക്കാര്‍ നഗരത്തില്‍ കൊള്ളയടിക്കുകയും ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യുന്നു. ചെറിയ പെണ്‍കുട്ടികളെയാണ് അവര്‍ പീഡിപ്പിച്ചത്. സ്ത്രീകളുടെ ശരീരത്തില്‍ സ്വസ്തിക ആകൃതിയില്‍ മുദ്രകുത്തുകയും ചെയ്തു. പുരുഷന്മാരായ റഷ്യന്‍ പട്ടാളക്കാരാണ് ഇത് ചെയ്തതെന്നും അവരെ വളര്‍ത്തിയത് റഷ്യന്‍ അമ്മമാരാണെന്നും അധാര്‍മിക കുറ്റവാളികളുടെ രാഷ്ട്രമാണ് റഷ്യ എന്നും ' വാസിലെങ്ക് കുറിച്ചു.

'ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ പീഡിപ്പിക്കപ്പെട്ട ശരീരം' എന്നതിന് തെളിവായി ഒരു ഫോടോയും അദ്ദേഹം പോസ്റ്റ് ചെയ്തു, 'എനിക്ക് സംസാരശേഷിയില്ല. ദേഷ്യവും ഭയവും വെറുപ്പും കൊണ്ട് എന്റെ മനസ്സ് തളര്‍ന്നിരിക്കുന്നു. #StopGenocide #StopPutinNOW എന്ന് അദ്ദേഹം കുറിച്ചു.

യുക്രേനിയന്‍ എംപി മസീറിലെ ഒരു കൊറിയര്‍ സേവനത്തില്‍ നിന്നുള്ള മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിസിടിവി റെകോര്‍ഡിംഗിന്റെ സ്‌ക്രീന്‍ ഷോടുകളും പങ്കുവച്ചു, അതില്‍, റഷ്യന്‍ സൈനികര്‍ മോഷ്ടിച്ച സാധനങ്ങള്‍ പാകറ്റാക്കി വീട്ടിലേക്ക് അയക്കുന്ന ദൃശ്യങ്ങളാണ് കാണിക്കുന്നത്.

Keywords: Ukrainian MP Claims Russian Troops Molested Minors, Branded Women’s Bodies With ‘Swastika’, Ukraine, News, Gun Battle, Allegation, Twiter, Army, Molestation, Minor girls, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia