ആക്രമണം തുടരുന്നതിനിടെ, യുക്രേനിയന്‍ ദേശീയ പതാക കയ്യില്‍ പിടിച്ച് റഷ്യന്‍ ടാങ്കിലേക്ക് കയറുന്ന പൗരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; തടിച്ചുകൂടിയ ജനക്കൂട്ടം ആര്‍ത്തുവിളിച്ചപ്പോള്‍ വീണ്ടും വീണ്ടും അദ്ദേഹം തന്റെ രാജ്യത്തിന്റെ പതാകവീശി; രംഗം കാമറയില്‍ പകര്‍ത്തിയത് നിരവധി പേര്‍

 


കെയ് വ്: (www.kvartha.com 07.03.2022) യുക്രൈനിന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യ ആക്രമണം തുടരുന്നതിനിടെ, യുക്രേനിയന്‍ ദേശീയ പതാക കയ്യില്‍ പിടിച്ച് റഷ്യന്‍ ടാങ്കിലേക്ക് കയറുന്ന യുക്രേനിയന്‍ പൗരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തടിച്ചുകൂടിയ ജനക്കൂട്ടം ആര്‍ത്തുവിളിച്ചപ്പോള്‍ വീണ്ടും വീണ്ടും അദ്ദേഹം തന്റെ രാജ്യത്തിന്റെ പതാകവീശി. രംഗം കാമറയില്‍ പകര്‍ത്തിയത് നിരവധി പേര്‍.

ആക്രമണം തുടരുന്നതിനിടെ, യുക്രേനിയന്‍ ദേശീയ പതാക കയ്യില്‍ പിടിച്ച് റഷ്യന്‍ ടാങ്കിലേക്ക് കയറുന്ന പൗരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; തടിച്ചുകൂടിയ ജനക്കൂട്ടം ആര്‍ത്തുവിളിച്ചപ്പോള്‍ വീണ്ടും വീണ്ടും അദ്ദേഹം തന്റെ രാജ്യത്തിന്റെ പതാകവീശി; രംഗം കാമറയില്‍ പകര്‍ത്തിയത് നിരവധി പേര്‍


ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ് റഷ്യ യുക്രൈന്‍ യുദ്ധം ആരംഭിച്ചത്. റഷ്യന്‍ സൈന്യം രാജ്യത്തുടനീളമുള്ള നഗരങ്ങളിലും മറ്റ് സൈറ്റുകളിലും നൂറുകണക്കിന് മിസൈലുകളും പീരങ്കികളും കൊണ്ട് ആക്രമണങ്ങള്‍ നടത്തി.

പോരാട്ടം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 331 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാല്‍ യഥാര്‍ഥ കണക്ക് ഒരുപക്ഷേ ഇതിലും കൂടുതലാണെന്ന് യുഎന്‍ മനുഷ്യാവകാശ ഓഫിസ് അറിയിച്ചു. 1.4 ദശലക്ഷത്തിലധികം ആളുകള്‍ യുക്രൈനില്‍ നിന്ന് പലായനം ചെയ്തു.

തിങ്കളാഴ്ച, കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ അനുവദിക്കുന്നതിനായി കെയ് വ്, ഖാര്‍കിവ്, സുമി, മരിയുപോള്‍ എന്നിവിടങ്ങളില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.

Keywords: Ukrainian man climbs onto Russian tank, waves national flag as crowd cheers | Video, Ukraine, News, Russia, Gun Battle, Video, Social Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia