Injured | മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം; യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയ്ക്ക് വാഹനാപകടത്തില്‍ പരുക്ക്; പൊലീസ് അന്വേഷണം ആരംഭിച്ചു
Sep 15, 2022, 11:25 IST
കീവ്: (www.kvartha.com) യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടതായി റിപോര്‍ട്. സെലെന്‍സ്‌കിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെന്നും പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും സെലെന്‍സ്‌കിയുടെ വക്താവ് സെര്‍ഗി നികിഫോറോവ് പറഞ്ഞു.
അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറെയും ആശുപത്രിയിലേക്ക് മാറ്റി. സെലെന്‍സ്‌കി സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് നികിഫോറോവ് ഫേസ്ബുകിലൂടെ അറിയിച്ചു.
റഷ്യന്‍ സൈന്യത്തില്‍നിന്ന് തിരിച്ചു പിടിച്ച ഇസിയത്തില്‍ സെലെന്‍സ്‌കി ബുധനാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. ഹര്‍കീവ് മേഖലയില്‍നിന്ന് കീവിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. അപകടമുണ്ടാകാനുള്ള സാഹചര്യത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
അപകടത്തിന് പിന്നാലെ സെലെന്‍സ്‌കി കഴിഞ്ഞ ദിവസം രാത്രിയോടെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഹര്‍കീവിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ജനങ്ങളോട് സംവദിച്ചു. 'പ്രദേശത്തു നിന്ന് തിരികെ എത്തിയതേയുള്ളൂ, മിക്കവാറും എല്ലാ പ്രദേശങ്ങളില്‍നിന്നും റഷ്യന്‍ സൈന്യം ഒഴിഞ്ഞു'വെന്നും അദ്ദേഹം അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.