Dance | ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടു ഗാനത്തിന് ചുവടുവച്ച് യുക്രൈന്‍ സൈനികര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കിയവ്: (www.kvartha.com) ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കിയ ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടു ഗാനം കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇരുകയ്യോടും സ്വീകരിച്ചതാണ്. ചിത്രം ഇറങ്ങിയപ്പോള്‍ തന്നെ പാട്ടും ഡാന്‍സും ഹിറ്റായി കഴിഞ്ഞിരുന്നു. നിരവധി പേരാണ് പാട്ടാനൊപ്പം ചുവടുവച്ചത്.

എന്നാല്‍ ഗാനത്തിന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് കാണാം. അതിര്‍ത്തിക്കപ്പുറമുള്ളവര്‍ വരെ ആ പാട്ടിന് ചുവടു വെക്കുകയാണെന്നുള്ളതിന് തെളിവാണ് യുക്രൈനില്‍ നിന്നും പുറത്തുവന്ന ഒരു വീഡിയോ.

യുക്രൈന്‍ സൈനികര്‍ നാട്ടു നാട്ടു ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ജെയ്ന്‍ ഫെഡോടോവയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മൈകോളൈവിലെ സൈനികര്‍ രാം ചരണിന്റെയും ജൂനിയര്‍ എന്‍ടി ആറിന്റെയും ചുവടുകള്‍ അതേപടി പകര്‍ത്തിയിരിക്കുകയാണ്.

ആര്‍ ആര്‍ ആറിലെ നായകര്‍ ബ്രിടീഷുകാര്‍ക്കെതിരായിട്ടാണ് പ്രകടനം നടത്തിയതെങ്കില്‍ യുക്രൈന്‍ സൈനികരുടെ നൃത്തം റഷ്യന്‍ അധിനിവേശത്തിനെതിരെയാണ്. ആര്‍ ആര്‍ ആര്‍ ടീമും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഈ ഹിറ്റ് ഗാനത്തിന് കീരവാണിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചന്ദ്രബോസിന്റെതാണ് വരികള്‍. രാഹുല്‍ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Aster mims 04/11/2022

Dance | ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടു ഗാനത്തിന് ചുവടുവച്ച് യുക്രൈന്‍ സൈനികര്‍

Keywords: Ukraine Soldiers Dance To 'Naatu Naatu', Video Is Viral, Ukraine, News, Soldiers, Dance, Social Media, Oscar Award, Twitter, Video, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia