Chopper Crash | കിന്റര്‍ഗാര്‍ടന് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് യുക്രൈന്‍ ആഭ്യന്തരമന്ത്രി ഉള്‍പെടെ 18 പേര്‍ മരിച്ചു; 15 കുട്ടികള്‍ ഉള്‍പെടെ 29 പേര്‍ക്ക് പരുക്ക്; ദുരന്തത്തിന്റെ കാരണം വ്യക്തമല്ല; വീഡിയോ പുറത്ത്
Jan 18, 2023, 15:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കീവ്: (www.kvartha.com) ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് യുക്രൈന്‍ ആഭ്യന്തര മന്ത്രിയും മൂന്ന് കുട്ടികളും ഉള്‍പെടെ 18 പേര്‍ക്ക് ദാരുണാന്ത്യം. ബുധനാഴ്ച യുക്രൈന്‍ തലസ്ഥാനമായ കീവിന് പുറത്തുള്ള കിന്റര്‍ഗാര്‍ടന് സമീപമാണ് അപകടമുണ്ടായത്.
ആഭ്യന്തര മന്ത്രി ഡൈന്‍സ് മൊണാസ്ട്രിസ്‌കിയും ആഭ്യന്തരമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും അപകടത്തില്‍ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ തുടക്കത്തില്‍ ഘോരമായ പോരാട്ടത്തിന് വേദിയായ തലസ്ഥാനമായ കീവിലേക്കുള്ള യാത്രാ നഗരമായ ബ്രോവാരിയിലെ കിന്റര്‍ഗാര്‍ടനും ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിനും അടുത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. ദുരന്തത്തിന്റെ കാരണം വ്യക്തമല്ല. 15 കുട്ടികള്‍ ഉള്‍പെടെ 29 പേര്‍ക്ക് പരുക്കേറ്റു.
'സംസ്ഥാന അടിയന്തര സേവനത്തിന്റെ ഒരു ഹെലികോപ്റ്റര്‍ ബ്രോവാരിയില്‍ തകര്‍ന്നു. വിമാനാപകടത്തിന്റെ ഫലമായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വം മരിച്ചു,' യുക്രൈന്‍ പോലീസ് സര്‍വീസ് മേധാവി ഇഗോര്‍ ക്ലൈമെന്‍കോ പ്രസ്താവനയില്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്റ്റിര്‍സ്‌കിയും അദ്ദേഹത്തിന്റെ ആദ്യ ഡെപ്യൂടി യെവ്‌ജെനി യെനിനും അപകടത്തില്‍ കൊല്ലപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.
മൂന്ന് കുട്ടികളടക്കം 18 പേര്‍ അപകടത്തില്‍ മരിച്ചതായി കൈവ് മേഖല ഗവര്‍ണര്‍ ഒലെക്സി കുലേബ അറിയിച്ചു. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🇺🇦🚁🔥A kindergarten destroyed as a result of a helicopter crash pic.twitter.com/WZx2Bk5ArN
— AZ 🛰🌏🌍🌎 (@AZgeopolitics) January 18, 2023
🇺🇦🚁💥🔥One person lost his life after a helicopter crash near a kindergarten in Brovary, Kiev region, the Ukrainian TV channel Rada reported.
— AZ 🛰🌏🌍🌎 (@AZgeopolitics) January 18, 2023
According to preliminary data of the police of the Brovarsky district, there are no victims among the children.
Keywords: News,World,international,Ukraine,Accident,Death,Minister,Top-Headlines,Latest-News,Injured, Ukraine Minister Among 18 Dead In Chopper Crash Near Kindergarten
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

