Covid | 505 ദിവസം തുടർചയായി കോവിഡ് ബാധിച്ചൊരാൾ! പഠന റിപോർട് പുറത്ത്‌

 


ലൻഡൻ:(www.kvartha.com) വളരെ ദുർബലമായ പ്രതിരോധശേഷിയുള്ള യുകെയിലെ ഒരു രോഗിക്ക് ഒന്നര വർഷത്തോളമായി 505 ദിവസം കോവിഡ് ബാധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച് പഠനം നടത്തിയ ഗവേഷകരാണ് ഇക്കാര്യം പുറത്തുവിട്ടത്. എല്ലാവരേയും നിരീക്ഷണത്തിന് വിധേയരാക്കാത്തതിനാൽ ഏറ്റവും കൂടുതൽ കാലം കോവിഡ്-19 ബാധിച്ച വ്യക്തി ഇയാളാണോ എന്ന് ഇപ്പോൾ പറയാനാകില്ല. എന്നാൽ, 'തീർചയായും ഇത് ഏറ്റവും ദൈർഘ്യമേറിയ അണുബാധയാണെന്ന് തോന്നുന്നു', ഗൈസ് ആൻഡ് സെന്റ് തോമസ് എൻ എച് എസ് ഫൗൻഡേഷൻ ട്രസ്റ്റിലെ പകർചവ്യാധി വിദഗ്ധൻ ഡോ. ലൂക് ബ്ലാഗ്ഡൻ സ്നെൽ പറഞ്ഞു.
                            
Covid | 505 ദിവസം തുടർചയായി കോവിഡ് ബാധിച്ചൊരാൾ! പഠന റിപോർട് പുറത്ത്‌

ഈ വാരാന്ത്യത്തിൽ പോർചുഗലിൽ നടക്കുന്ന പകർചവ്യാധി സംബന്ധമായ യോഗത്തിൽ തുടർചയായി ദിവസങ്ങളോളം കോവിഡ് ബാധിച്ച നിരവധി കേസുകൾ അവതരിപ്പിക്കാൻ ഡോ. ലൂകിന്റെ നേതൃത്വത്തിലുള്ള ടീം പദ്ധതിയിടുന്നു. ദീർഘകാലമായി രോഗബാധിതരായവരിൽ ഏതൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും പുതിയ തരത്തിലുള്ള അണുബാധകൾ ഉണ്ടാകുന്നുണ്ടോയെന്നും കണ്ടെത്താനാണ് ഇവർ പഠനം നടത്തിയത്.

കുറഞ്ഞത് എട്ട് ആഴ്ചയെങ്കിലും രോഗബാധിതരായി കണ്ടെത്തിയ ഒമ്പത് രോഗികളും ഇതിൽ ഉൾപെടുന്നു. അവയവമാറ്റം, എച് ഐ വി, കാൻസർ അല്ലെങ്കിൽ മറ്റ് രോഗങ്ങൾ എന്നിവ കാരണം ഇവർക്കെല്ലാവർക്കും പ്രതിരോധശേഷി ദുർബലമായിരുന്നു. ആവർത്തിച്ചുള്ള പരിശോധനയിൽ അവർ ശരാശരി 73 ദിവസമെങ്കിലും കോവിഡ് ബാധിതരായിരുന്നുവെന്ന് കണ്ടെത്തി. രണ്ട് രോഗികൾക്ക് ഒരു വർഷത്തിലേറെയായി കോവിഡ് ഉണ്ടായിരുന്നു. ഇവരിൽ അഞ്ച് പേർ രോഗമുക്തരായി.

'ദീർഘകാല കോവിഡിൽ, നിങ്ങളുടെ ശരീരത്തിൽ നിന്ന് വൈറസ് കടന്നുപോയതായി പൊതുവെ അനുമാനിക്കപ്പെടുന്നു, പക്ഷേ അതിന്റെ ലക്ഷണങ്ങൾ അപ്പോഴുമുണ്ടാകും. തുടർചയായ അണുബാധയിൽ, വൈറസ് ശരീരത്തിൽ അവശേഷിക്കുന്നു', ഡോ. ലൂക് പറഞ്ഞു. ഏറ്റവും കൂടുതൽ കാലം രോഗബാധിതനായി കണ്ടെത്തിയ വ്യക്തിക്ക് 2020 ന്റെ തുടക്കത്തിൽ കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തി, ആൻറി-വൈറൽ മരുന്നായ റെംഡെസിവിർ ഉപയോഗിച്ച് ചികിത്സിച്ചു, പക്ഷേ 2021 ൽ മരിച്ചു.
മരണകാരണം വെളിപ്പെടുത്താൻ ഗവേഷകർ വിസമ്മതിക്കുകയും രോഗിക്ക് മറ്റ് നിരവധി രോഗങ്ങളുണ്ടായിരുന്നുവെന്നും പറഞ്ഞു.

Keywords:  News, World, Top-Headlines, UK, London, England, COVID-19, Patient, Health, Treatment, Virus, UK patient had Covid-19 for 505 days straight, shows study.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia