പിസയ്ക്ക് വിലക്കിഴിവ്, ഷോപിംഗ് വൗചറുകള്‍; വാക്‌സിനെടുക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'വൗചേഴ്സ് ഫോര്‍ വാക്സിന്‍' പദ്ധതിയുമായി യു കെ ; തീര്‍ന്നില്ല പിന്നെയുമുണ്ട്

 


ലന്‍ഡന്‍: (www.kvartha.com 01.08.2021) പിസയ്ക്ക് വിലക്കിഴിവ്, ഷോപിംഗ് വൗചറുകള്‍ കോവിഡ് 19 പ്രതിരോധ വാക്‌സിനെടുക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'വൗചേഴ്സ് ഫോര്‍ വാക്സിന്‍' എന്ന പദ്ധതിയുമായി യുകെ സര്‍കാര്‍. തീര്‍ന്നില്ല ഇനിയുമുണ്ട് ഓഫറുകള്‍.

പിസയ്ക്ക് വിലക്കിഴിവ്, ഷോപിംഗ് വൗചറുകള്‍; വാക്‌സിനെടുക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'വൗചേഴ്സ് ഫോര്‍ വാക്സിന്‍' പദ്ധതിയുമായി യു കെ ; തീര്‍ന്നില്ല പിന്നെയുമുണ്ട്

വാക്‌സിനെടുത്തവര്‍ക്ക് ഇളവുകളുമായി നിരവധി യാത്ര ആപ്ലികേഷനുകളും, ഭക്ഷണം എത്തിച്ചുനല്‍കുന്ന ആപ്ലികേഷനുകളും രംഗത്തെത്തിയിട്ടുണ്ട്. വാക്‌സിന്‍ കേന്ദ്രങ്ങളിലേക്ക് സൗജന്യമായി എത്തിക്കുമെന്ന വാഗ്ദാനവും ഇവര്‍ നല്‍കുന്നു. ഊബര്‍, ബോള്‍ട്, ഡെലിവെറൂ, പിസ എന്നീ കമ്പനികളാണ് യു കെ സര്‍കാര്‍ പിന്തുണയ്ക്കുന്ന പദ്ധതിയുടെ ഭാഗമാകുന്നത്.

വിലക്കിഴിവിന്റെ നേട്ടം എത്രയും വേഗം സ്വന്തമാക്കാന്‍ യു കെ ആരോഗ്യ സെക്രടെറി സാജിദ് ജാവിദ് ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. വാക്സിനെടുക്കുന്നത് ഓര്‍മിപ്പിച്ചുകൊണ്ട് എല്ലാ ഉപയോക്താക്കള്‍ക്കും സന്ദേശമയയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് യാത്രാ ആപ്ലികേഷനായ ഊബര്‍.

വാക്‌സിനെടുക്കാന്‍ ആളുകളെ സഹായിക്കുന്നതിനും കാര്യങ്ങള്‍ പഴയനിലയിലേക്ക് എത്തിക്കുന്നതിനും വേണ്ടിയുളള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഡെലിവെറൂ വക്താവ് പറഞ്ഞു. പിസ വാങ്ങുന്നത് പോലെ വാക്സിനെടുക്കുന്നതും എളുപ്പമാക്കുകയാണ് ലക്ഷ്യം. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒന്നും രണ്ടും വാക്സിന്‍ വേഗത്തിലും എളുപ്പത്തിലും കിട്ടാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിസ പില്‍ഗ്രിംസ് സ്ഥാപകന്‍ തോം എലിയറ്റ് പറഞ്ഞു.

പദ്ധതി എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് യു എസ് മാധ്യമങ്ങള്‍ റിപോര്‍ടു ചെയ്യുന്നു. വാക്സിന്‍ എടുത്തതിന് ശേഷം വാക്സിന്‍ കേന്ദ്രത്തിന് മുന്നില്‍ നിന്നുളള സെല്‍ഫി ഉള്‍പെടെ തെളിവായി കാണിക്കാമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള സര്‍കാര്‍ ശ്രമങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നുവെന്നതില്‍ അഭിമാനിക്കുന്നതായി ഊബറിന്റെ റീജിയണല്‍ മാനേജര്‍ ജാമി ഹെയ് വുഡ് പറഞ്ഞു. യു കെയില്‍ ഇതുവരെ 4.6 കോടി ആളുകള്‍ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. ആകെ ജനസംഖ്യയുടെ (പ്രായപൂര്‍ത്തിയായവര്‍)88.5 ശതമാനം വരുമിത്.

3.8 കോടിപേര്‍ രണ്ട് ഡോസ് വാക്‌സിനുമെടുത്തു(72.1 ശതമാനം). 18 വയസിനും 29 വയസിനും ഇടയില്‍ പ്രായമുള്ള 67 ശതമാനം പേര്‍ വാക്സിനെടുത്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവരും ഉള്‍പെടും.

Keywords:  UK offers shopping vouchers, pizza discounts to boost youth vaccinations, London, News, Health, Health and Fitness, Application, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia