ബ്രിടന്റെ ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു; രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിനാല്‍ തനിക്ക് ലക്ഷണങ്ങളില്ലെന്ന് സാജിദ് ജാവിദ്

 



ലന്‍ഡന്‍: (www.kvartha.com 18.07.2021) രണ്ട് ഡോസ് വാക്‌സിനുമെടുത്ത ബ്രിടന്റെ ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബ്രിടനിലെ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയില്ലെങ്കില്‍ അദ്ദേഹം 10 ദിവസം ക്വാറന്റീനില്‍ തുടരണം. 

തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായും ക്വാറന്റീനിലാണെന്നും സാജിദ് ജാവിദ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താന്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതാണെന്നും അതിനാല്‍ തന്നെ തനിക്ക് ലക്ഷണങ്ങളില്ലെന്നും വൈറസ് ബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള ട്വീറ്റില്‍ സാജിദ് വ്യക്തമാക്കിയിരുന്നു. ജനുവരി പകുതിയ്ക്ക് ശേഷം ബ്രിടനിലെ കോവിഡ് കേസുകള്‍ ഒറ്റ ദിവസം 50000 ന് മുകളിലേക്ക് ഉയരുന്നത് ഇത് ആദ്യമായാണ്. 

ഈ വൈറസില്‍ നിന്ന് ആരും സുരക്ഷിതരല്ലെന്നാണ് സാജിദ് ജാവിദിന്റെ കോവിഡ് പരിശോധനാ ഫലം വ്യക്തമാക്കുന്നതെന്ന് ആരോഗ്യവക്താവ് മുനിറ വില്‍സണ്‍ പറഞ്ഞു. എന്നാല്‍ പ്രായപൂര്‍ത്തിയായവരില്‍ മൂന്നിലൊരു ഭാഗം പേര്‍ വാക്‌സിന്‍ എടുത്തുകഴിഞ്ഞെന്നും വൈറസ് ബാധ തടയാനാകുമെന്നുമുള്ള പ്രതീക്ഷയാണ് സര്‍കാര്‍ പങ്കുവയ്ക്കുന്നത്. 

ബ്രിടന്റെ ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു; രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിനാല്‍ തനിക്ക് ലക്ഷണങ്ങളില്ലെന്ന് സാജിദ് ജാവിദ്


ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ നേരിട്ട് കണ്ടിരുന്നു. എന്നാല്‍ ഇതില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ കോവിഡ് മരണത്തെ മുന്നില്‍ കണ്ട് ജീവതത്തിലേക്ക് തിരിച്ചുവന്നതാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. 

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ആരോഗ്യസെക്രടറിയായിരുന്ന മറ്റ് ഹാന്‍കോക് രാജിവെച്ച ഒഴിവിലേക്ക് ജൂണ് 26നാണ് സാജിദ് ജാവിദ് ചുമതലയേറ്റത്. കോവിഡ് മാനദണ്ഡം ലംഘിച്ച്, തന്റെ ഓഫീസിലെ ജീവനക്കാരിയെ ചുംബിച്ചുവെന്ന് സി സി ടി വി ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നതോടെയാണ് ഹാന്‍കോകിന് രാജിവെയ്‌ക്കേണ്ടി വന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രധാനമന്ത്രി ഹാന്‍കോകിന്റെ രാജി സ്വീകരിക്കുകയായിരുന്നു.

Keywords:  News, World, International, London, Britain, Health, Health Minister, COVID-19, Trending, UK Health Minister Tests Covid+, Had Taken Both Doses Of Vaccine
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia