വിദേശ യാത്രികരുടെ കോവിഡ് പരിശോധന നിരക്കിൽ വമ്പൻ ഇളവുമായി ബ്രിടൻ

 


ലൻഡൻ: (www.kvartha.com 14.08.2021) അന്താരാഷ്ട്ര യാത്രികരുടെ കോവിഡ് പരിശോധന നിരക്കിൽ വൻ ഇളവുമായി ബ്രിടീഷ് സർകാർ. ഇൻഡ്യ അടക്കമുള്ള അംബെർ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കാണ് ഇളവ് ലഭിക്കുക. പിസിആർ പരിശോധനയ്ക്ക് 68 പൗൻഡാണ് ബ്രിടൻ ഇനി മുതൽ ഈടാക്കുക. ഇതുവരെ 88 പൗൻഡായിരുന്നു ഈടാക്കികൊണ്ടിരുന്നത്.

വിദേശ യാത്രികരുടെ കോവിഡ് പരിശോധന നിരക്കിൽ വമ്പൻ ഇളവുമായി ബ്രിടൻ

ബ്രിടനിലേയ്ക്ക് പ്രവേശിക്കുന്നത് പിസിആർ പരിശോധന നിർബന്ധമാണ്. വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് പിസിആർ പരിശോധനയ്ക്ക് 20 പൗൻഡ് കുറച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

യാത്രികർ ഇംഗ്ലൻഡിൽ എത്തുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ കോവിഡ് പരിശോധന നടത്തണമെന്നാണ് നിയമം. അതേസമയം അംബെർ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് ബ്രിടനിലേയ്ക്കെത്തുന്ന വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്ക് 136 പൗൻഡാണ് നൽകേണ്ടി വരിക. ഈ നിരക്ക് നേരത്തെ 170 പൗൻഡ് ആയിരുന്നു. വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്ക് ബ്രിടനിൽ എത്തുന്നതിന് രണ്ട് ദിവസം മുൻപും എട്ട് ദിവസം മുൻപും പിസി ആർ പരിശോധന നടത്തേണ്ടതാണ്. ഹെൽത് ആൻഡ് സോഷ്യൽ കെയർ ഡിപാർട്മെൻ്റാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

Keywords:  News, London, UK, Britain, World, COVID-19, Corona, Global Travellers, India, UK Cuts Covid Testing Cost, UK Cuts Covid Testing Cost For Global Travellers, Including From India.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia